ഓണം ബമ്പറടിച്ചവര്‍ക്ക് ഭാഗ്യരേഖ തെളിയുമോ?; ടിക്കറ്റെടുത്തത് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ നിന്നോ?; അന്വേഷണം പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്

ഓണം ബമ്പറടിച്ച ഭാഗ്യശാലികള്‍ ടിക്കറ്റ് വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നാണോ എന്ന് കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടറും ഫിനാന്‍സ് ഓഫീസറും ഉള്‍പ്പെടുന്ന ഏഴംഗ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാവും ഭാഗ്യശാലികള്‍ക്ക് സമ്മാന തുക ലഭിക്കുക. 25 കോടി രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റ് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ വിറ്റതാണോ എന്നറിയാനാണ് അന്വേഷണം.

ഓണം ബമ്പറില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് തമിഴ്‌നാട് സ്വദേശികളായ പാണ്ഡ്യരാജിന്റെയും മറ്റ് മൂന്ന് സുഹൃത്തുക്കളുടേതുമാണ്. വാളയാറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയതായാണ് ഇവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ടിക്കറ്റ് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ നിന്ന് വാങ്ങിയതാണെന്നും പണം കൈമാറരുതെന്നും ആരോപിച്ച് തമിഴ്‌നാട് സ്വദേശി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ലോട്ടറി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

കേരള സര്‍ക്കാരിന്റെ ലോട്ടറി മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്ന് നിയമം നിലനില്‍ക്കുന്നു. ഇത് സംബന്ധിച്ച് പരാതി കൂടി ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കും. എന്നാല്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് പാണ്ഡ്യരാജ്, നടരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ തിരുവനന്തപുരത്തെത്തി ലോട്ടറി വകുപ്പിന് കൈമാറിയിരുന്നു. പാലക്കാട് ബാവ സെന്ററില്‍ നിന്നാണ് ഓണം ബമ്പര്‍ വാങ്ങിയതെന്നാണ് ഇവര്‍ അറിയിച്ചത്.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്