രാജി മമതയുടെ നിർദ്ദേശപ്രകരം; നിലമ്പൂരിൽ മത്സരിക്കില്ല പകരം കോൺഗ്രസിന് നിരുപാധിക പിന്തുണ; വാർത്താസമ്മേളനത്തിൽ പിവി അൻവർ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് താൻ എംഎൽഎ സ്ഥാനം രാജിവെച്ചതെന്ന് പിവി അൻവർ. എംഎൽഎ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാൽ വന്യജീവി-മനുഷ്യ സംഘർഷം പാർലമെന്റിൽ ഉന്നയിക്കാമെന്നും ഇൻഡ്യാസഖ്യവുമായി ചർച്ച ചെയ്യാമെന്നും മമത ഉറപ്പ് നൽകിയതായി അൻവർ പറഞ്ഞു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.

രാജിയെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അൻവർ പകരം കോൺഗ്രസിന് നിരുപാധിക പിന്തുണ നൽകുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കും പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നൽകിയ ജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടാണ് അൻവർ വാർത്താസമ്മേളനം ആരംഭിച്ചത്. മത്സരിക്കാൻ അവസരം നൽകിയ ഇടതുപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി അറിയിക്കാനും അൻവർ മറന്നില്ല.

രാജിക്കത്തിൽ പറയുന്നത്

സാർ,
പതിനഞ്ചാം കേരള നിയമസഭയിലേക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമാണ് ഞാൻ എന്ന പിവി അൻവർ. വ്യക്തിപരമായ കാരണങ്ങളാൽ എന്റെ നിയമസഭാംഗത്വം സ്വമേധയാ ഈ നിമിഷം തൊട്ട് ഞാൻ രാജിവെക്കുകയാണ്. ഈ രാജിക്കത്ത് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ കത്ത് എന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിട്ടുള്ളതാണ്.
ഇന്നേ ദിവസം അങ്ങയുടെ ഓഫീസിൽ എത്തിച്ചേരാൻ കഴിയാത്തതുകൊണ്ടാണ് എംഎൽഎയുടെ ഔദ്യോഗിക ഇ-മെയിൽ സന്ദേശം വഴി എന്റെ ഡിജിറ്റൽ സിഗ്നേച്ചർ നൽകി അയക്കുന്നത്. നാളെ ഞായർ അവധിയുമാണ്. 13-01-2025-ന് അങ്ങയുടെ ഓഫീസിൽ ഈ കത്ത് നേരിട്ട് സമർപ്പിക്കുകയും ചെയ്യും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി