ഹൈക്കമാൻഡ്​ പറഞ്ഞാൽ നേമത്ത് മത്സരിക്കും; ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുത്: കെ. മുരളീധരൻ 

ഹൈക്കമാൻഡ്​ പറഞ്ഞാൽ നേമത്ത് മത്സരിക്കുമെന്നും ബി.ജെ.പിയെ ഭയമില്ലെന്നും കോൺഗ്രസ് എം.പി, കെ. മുരളീധരൻ. രാഹുൽ ഗാന്ധിയും ദേശീയ നേതൃത്വവും ഏൽപ്പിക്കുന്ന ഏത്​ ചുമതലയും ഏറ്റെടുക്കുമെന്നും​ മുരളീധരൻ പറഞ്ഞു. എന്നാൽ അതിന്​ വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ. കരുണാകരന്റെയും മകന്റെയും സമീപനമല്ലെന്നും മുരളീധരൻ കോഴിക്കോട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

കഴിഞ്ഞ തവണ നേമത്ത്​ സുരേന്ദ്രൻ പിള്ളയെ പെ​ട്ടെന്ന്​ സ്ഥാനാർത്ഥിയാക്കിയത് യു.ഡി.എഫിന്​​ തിരിച്ചടിയായി. നേമത്തേക്ക്​ വലിയ നേതാക്കൾ വേണമെന്നില്ല. കോൺഗ്രസും കൈപ്പത്തി ചിഹ്നവും​ ഉണ്ടെങ്കിൽ ജയിക്കാവുന്ന മണ്ഡലമാണ് നേമം​. കോൺഗ്രസ്​ സ്ഥാനാർത്ഥി പട്ടിക വന്നാൽ ആദ്യം ഒച്ചയും പ്രകടനവും സ്വാഭാവികമാണ്​. ഞാൻ വട്ടിയൂർകാവിൽ 2011ൽ എത്തിയപ്പോൾ പന്തംകൊളുത്തി പ്രകടനം ഉണ്ടായിരുന്നു. അതെല്ലാം ഇരുട്ടിന്റെ സന്തതികളുടെ ചെയ്തികളാണെന്നും മുരളീധരൻ പറഞ്ഞു.

ഹൈക്കമാൻഡ് പറയുന്നതെന്താണോ അത് താൻ​ കേൾക്കും. മത മേലദ്ധ്യക്ഷൻമാർ കോൺഗ്രസ്​ സ്ഥാനാർത്ഥി പട്ടികയിൽ ഇടപെട്ടിട്ടില്ല. സ്ഥിരം തോൽക്കുന്ന സീറ്റിലും ​ഘടക കക്ഷികൾക്ക്​ സീറ്റ്​ ​കൊടുക്കരുതെന്ന നിലപാട്​ ശരിയല്ല. പി.സി ചാക്കോ പോയത്​ നഷ്​ടമാണ്​. പി.സി ചാക്കോ എടുത്തുചാടി തീരുമാനമെടു​ക്കേണ്ടതില്ലായിരുന്നു. സ്ഥാനാർത്ഥി നിർണയം വൈകിപ്പിച്ച് ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ