കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല; കേരളത്തിന്റെ ആവശ്യം തള്ളി

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവച്ചുകൊല്ലാന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. നിയന്ത്രണമില്ലാതെ കാട്ടുപന്നികളെ വേട്ടയാടാനുള്ള അനുമതി നല്‍കാനാവില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാന വനംമന്ത്രി എ.കെ ശശീന്ദ്രനുമായുളള ചര്‍ച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ കേരളത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട മറ്റു നടപടികള്‍ ആലോചിക്കുമെന്ന് കേന്ദ്ര വനം മന്ത്രി ഉറപ്പ് നല്‍കിയതായി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. അടിയന്തര സഹായമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്രം പരിശോധിക്കും. അടുത്ത മാസത്തോടെ വിഷയം പരിശോധിക്കാന്‍ കേന്ദ്ര സംഘം കേരളം സന്ദര്‍ശിക്കും.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനം മുന്നോട്ടുവച്ച 620 കോടിയുടെ പദ്ധതിക്ക് കേന്ദ്ര പിന്തുണയുണ്ടാകും. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് സഹായം നല്‍കുമെന്ന് കേന്ദ്ര വനം മന്ത്രി ഉറപ്പ് നല്‍കി. ശാസ്ത്രീയമായ രീതിയില്‍ വനാതിര്‍ത്തികള്‍ നിര്‍ണയിക്കാനായി റവന്യൂ വകുപ്പ് സര്‍വേ നടത്തുന്നുണ്ടെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുകയും, ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കൂടി വന്നതോടെയാണ് കേരളം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വനം വകുപ്പിന്റെ അനുവാദമില്ലാതെ തന്നെ അവയെ കൊല്ലാന്‍ ആളുകള്‍ക്ക് കഴിയും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവിയാണ് കാട്ടുപന്നി. പന്നികളുടെ എണ്ണം എത്രത്തോളം വര്‍ദ്ധിച്ചുവെന്നതില്‍ വ്യക്തതയില്ല. രണ്ട് വര്‍ഷകത്തേക്കെങ്കിലും കാട്ടുപന്നികളെ കൊല്ലാന്‍ പ്രത്യേക അനുമതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമേ അന്തിമ തീരുമാനം അറിയുകയുള്ളു. അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാണ് കേരളം ഉന്നയിച്ച ആവശ്യം.

Latest Stories

"സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല, അമിത് ഷായും അദാനിയും വന്നിരുന്നു"; എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ

"ഇപ്പോൾ അതിന്റെ അനന്തരഫലങ്ങൾ എനിക്ക് കാണാൻ കഴിയും"; തന്റെ വലിയ തെറ്റ് വെളിപ്പെടുത്തി റാഷിദ് ഖാൻ

"സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും വോ​ട്ട് ചെ​യ്യാ​ൻ മാ​ത്ര​മാ​യി തൃ​ശൂ​രി​ൽ താ​മ​സി​ച്ചു, ഭാ​ര​ത് ഹെ​റി​റ്റേ​ജ് എ​ന്ന വീ​ട്ടു​പേ​രി​ൽ 11 വോട്ടുകൾ ചേർത്തു"; ആരോപണവുമായി ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

രാജ്യത്ത് അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ 6 പാർട്ടികൾക്ക് രജിസ്ട്രേഷനില്ല

ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ അടുത്ത വീരേന്ദർ സെവാഗിനെ കണ്ടെത്തി; വിലയിരുത്തലുമായി മൈക്കൽ ക്ലാർക്ക്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം; പാക് ദേശീയ അസംബ്ലിയില്‍ നഷ്ടക്കണക്ക് നിരത്തി പ്രതിരോധമന്ത്രാലയം

കിങ്ഡം ഇൻട്രോ സീനിൽ എനിക്ക് കോൺഫിഡൻസ് തന്നത് വിജയ് സേതുപതിയുടെ ആ പെർഫോമൻസ്: മനസുതുറന്ന് വെങ്കിടേഷ്

'പുരുഷന്മാർക്ക് എതിരല്ല; സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല': തുറന്നുപറഞ്ഞ് നടി ഭാമ

'ഇത്തരം കാര്യങ്ങൾ പറഞ്ഞതിന് ചില കളിക്കാരെ പുറത്താക്കുന്നു'; ബുംറയുടെ പരിമിതമായ പങ്കാളിത്തത്തെക്കുറിച്ച് തുറന്ന പ്രതികരണവുമായി രഹാനെ