'മറ്റൊരുവിവാഹം കഴിക്കാൻ ഒഴിഞ്ഞുതരണം, എപ്പോൾ ആത്മഹത്യ ചെയ്യും?'; ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതി സുകാന്തിനെതിരെ നിര്‍ണായക തെളിവുകള്‍ പൊലീസിന്. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിര്‍ണാകമായ ഈ ചാറ്റ് വിവരങ്ങള്‍.

സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തിയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ആഗസ്റ്റ് 9ന് മരിക്കുമെന്നായിരുന്നു യുവതിയുടെ മറുപടി. സുകാന്ത് ചാറ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പൊലീസിന് ചാറ്റുകള്‍ വീണ്ടെടുക്കാനായി.

എനിക്ക് നിന്നെ വേണ്ടെന്നും നീ ഒഴിഞ്ഞാലേ മറ്റൊരു വിവാഹം കഴിക്കാനാകൂ എന്നും സുകാന്ത് ഐബി ഉദ്യോഗസ്ഥയോട് പറയുന്നതായി ചാറ്റിലുണ്ട്. ഇതിനോട് ഏറെ വൈകാരികമായാണ് ഐബി ഉദ്യോഗസ്ഥ പ്രതികരിച്ചത്. തനിക്ക് ജീവിക്കണമെന്ന് തന്നെയില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥയോട് സുകാന്ത് മരിക്കാന്‍ പറയുന്നു. കൂടാതെ എന്ന് മരിക്കുമെന്ന് നിരന്തരം ചോദിക്കുകയും ചെയ്തു.

Latest Stories

ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്; കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണെന്ന് ചെന്നിത്തല

അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

'ദേശീയപതാക കാവിയാക്കണം'; വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്

അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

'പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയും'; സിന്ധൂ നദീജല കരാര്‍ ഇന്ത്യ ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ