നോമിനി രാഷ്ട്രീയം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ല; സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം; ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍

തോല്‍വി മുന്നില്‍ കാണുന്ന തിരഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി തന്നെ തീര്‍ച്ചയായും മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് കെ സുധാകരന്‍ പറഞ്ഞെങ്കില്‍ അത് ശരിയായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. താന്‍ 2026ല്‍ മത്സരിക്കാനില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തന്നെക്കാള്‍ മികച്ചവരാണ് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍. അവരെല്ലാം ഇപ്പോള്‍ കെ മുരളീധരന് മേലെയാണ്. ചെറുപ്പക്കാര്‍ക്കായി താന്‍ മാറിക്കൊടുക്കുന്നുവെന്നും മുരളീധരന്‍ അറിയിച്ചു.

നോമിനി രാഷ്ട്രീയം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ല. നേമത്തും തൃശൂരും പോലെ ഇനി മത്സരിക്കാനില്ല. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം. പാലക്കാട് മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു. കെപിസിസി നേതൃത്വം പാലക്കാട് മത്സരിക്കാന്‍ ആവശ്യപ്പെടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം