'മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ 80 രൂപ മാത്രം, ഫെബ്രുവരി മാസത്തെ ശമ്പളമടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു'; മേഘയുടെ പിതാവ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരിയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം ഉന്നയിച്ച് മേഘയുടെ പിതാവ് മധുസൂദനൻ. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് മധുസൂദനൻ പറഞ്ഞു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും മധുസൂദനൻ ആരോപിച്ചു.

ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു നൽകി. മകളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പല സ്ഥലത്ത് വച്ചും എടിഎം കാർഡ് മുഖേനയും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകൾ ഉണ്ടായിരുന്നതെന്നും മധുസൂദനൻ പറഞ്ഞു.

ഫെബ്രുവരി 28ന് കിട്ടിയ ശമ്പളവും ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് ഇയാൾ കുറച്ച് പണം നൽകുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ നിന്നും വ്യക്തമാകുന്നത്. ഇക്കാര്യവും പേട്ട പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മേഘയുടെ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിക്കെതിരെയാണ് മേഘയുടെ കുടുംബം ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്. ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകൾ വീട്ടിൽ പറഞ്ഞിരുന്നത്. മകൾക്ക് വാങ്ങി നൽകിയ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണെന്ന ധാരണയിൽ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകൾ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനൻ പറഞ്ഞത്.

Latest Stories

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍

ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍

IND VS ENG: ആ താരം പുറത്തായതോടെ കളി തോൽക്കും എന്ന് എനിക്ക് ഉറപ്പായി: അജിൻക്യ രഹാനെ

സ്ത്രീധനം കൊടുക്കുന്നത് കുറ്റമല്ലാതാക്കും, നിർണായക നിയമ ഭേദഗതിക്കൊരുങ്ങി കേരളം സർക്കാർ; വാങ്ങുന്നത് മാത്രം കുറ്റം

IND VS ENG: 'ജഡേജ കാണിച്ചത് ശുദ്ധ മണ്ടത്തരം, ആ ഒരു കാര്യം ചെയ്തിരുന്നെങ്കിൽ വിജയിച്ചേനെ'; വിമർശനവുമായി മുൻ ഇന്ത്യൻ ഇതിഹാസം

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായി കരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ