'കാണിച്ചത് ധിക്കാരം, കെ ടി ജലീലിന് പ്രത്യേക പ്രിവിലേജൊന്നുമില്ല'; നിയമസഭയിൽ ക്ഷുഭിതനായി സ്പീക്കർ എ എൻ ഷംസീർ

നിയമസഭയിൽ കെ ടി ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ആവശ്യപ്പെട്ടിട്ടും ജലീല്‍ പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.

വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു. ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്.

അതേസമയം ഇന്നലെ ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണെന്ന് സര്‍വകലാശാലയുടെ വിഷയത്തില്‍ ജലീല്‍ പറഞ്ഞു. എല്ലാ കാര്യത്തിലും അങ്ങനെയാണെന്നും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന മാര്‍ക്‌സിന്റെ വീക്ഷണമാണ് ഇവിടെ പ്രസക്തമെന്നും ജലീല്‍ കൂട്ടിച്ചേർത്തു. അതേസമയം സ്വകാര്യ സര്‍വകലാശാലബില്‍ നിയമസഭ പാസാക്കി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി