കഞ്ചാവ് പിടികൂടിയിട്ടില്ല; 'യു പ്രതിഭ മെന്റലി ഷോക്ക്ഡാണ്, മക്കൾ ചെയ്യുന്ന തെറ്റിന് മാതാപിതാക്കൾ എന്ത് തെറ്റ് ചെയ്തു': സജി ചെറിയാൻ

കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ ഒമ്പതാം പ്രതി ചേർത്ത സംഭവത്തിൽ വീണ്ടും ന്യായീകരണവുമായി മന്ത്രി സജി ചെറിയാൻ. ന്യായീകരിക്കുന്ന ഒരു കാര്യവും താൻ പറഞ്ഞില്ലെന്ന് മന്ത്രി പറഞ്ഞു. യു പ്രതിഭയെ ടാർഗറ്റ് ചെയ്യുകയാണെന്നും മെന്റലി ഷോക്ക്ഡാണ് അവരെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.

യു പ്രതിഭയോട് വിരോധമുള്ള ആരോ ആണ് കുട്ടികളെ പറ്റി വിളിച്ചു പറഞ്ഞത്. കൂട്ടുകാരുമായി കൂട്ടുകൂടി വലിച്ചെന്നും വലിച്ചില്ലെന്നും പറയുന്നു. അത് സംബന്ധിച്ച കാര്യമാണ് ഞാൻ വിശദീകരിച്ചത്. കൊച്ചുകുട്ടികൾ ആകുമ്പോൾ സ്വാഭാവികമായി അവരെ വിളിച്ചു ഉപദേശിക്കണം. കുട്ടികളെ കസ്റ്റഡിയിലെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും താനും ഞാൻ വലിക്കുമായിരുന്നുവെന്നും മന്ത്രി വീണ്ടും ആവർത്തിച്ചു.

താൻ പറഞ്ഞത് ഒരു വസ്തുതയാണ്. ഇന്ന് പക്ഷേ അതിനെതിരായ ക്യാമ്പയിൻ ആണ് നടക്കുന്നത്. ഇങ്ങനെയൊക്കെ ഉള്ളത് നിർത്തണമെന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ ചെയ്യേണ്ട രീതി ഇതല്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യു പ്രതിഭയെ ടാർഗറ്റ് ചെയ്യുകയാണ്. യു പ്രതിഭ വേട്ടയാടുകയാണ്. മെന്റലി അവർ വളരെ ഷോക്ക്ഡാണ്. അവരുടെ മകന് ഇങ്ങനെ സംഭവിച്ചു എന്നറിഞ്ഞാൽ അവർ കടുംകൈ ചെയ്യില്ലേ. ഒരു അമ്മ എന്ന രീതിയിലാണ് അവർ പ്രതികരിച്ചതെന്നും മെഹ്രി പറഞ്ഞു.

എന്നാൽ ജാതി പറഞെന്ന രീതിയിലാണ് അവരെ ആക്ഷേപിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു സ്ത്രീയെപ്പറ്റി ഇത്രയും മോശമായി പറയാമോ? തിരഞ്ഞെടുപ്പിനു മുമ്പ് കളമൊരുക്കണം. അതിനു വേണ്ടി ചില കേന്ദ്രങ്ങളിൽ നിന്നുള്ള കളികളാണ് ഇപ്പോൾ നടക്കുന്നത്. ലക്ഷ്യം കായംകുളത്തെ നിയമസഭാ തിരഞ്ഞെടുപ്പാണെന്നും മന്ത്രി പറഞ്ഞു. മക്കൾ ചെയ്യുന്ന തെറ്റിന് മാതാപിതാക്കൾ എന്ത് തെറ്റ് ചെയ്തുവെന്നും മന്ത്രി ചോദിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി