മടങ്ങി വരുന്ന 300 പ്രവാസികളുടെ യാത്രാ ചിലവ് ഏറ്റെടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളില്‍ 300 പേരുടെ യാത്ര ചിലവ് ഏറ്റെടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. സംസ്ഥാന പ്രസഡന്റ് ഹമീദ് വാണിയമ്പലമാണ് ഇ്ക്കാര്യം പ്രഖ്യാപിച്ചത്.

ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് യാത്രാ ടിക്കറ്റ് നല്‍കുന്നത്.കള്‍ച്ചറല്‍ ഫോറം ഖത്തര്‍, പ്രവാസി ഇന്‍ഡ്യ യു.എ.ഇ, പ്രവാസി സൗദി, വെല്‍ഫെയര്‍ കേരള കുവൈറ്റ്, പ്രവാസി വെല്‍ഫെയര്‍ ഫോറം ഒമാന്‍, വെല്‍ഫെയര്‍ ഫോറം സലാല, സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം ബഹറൈന്‍ എന്നീ സംഘടനകളോട് സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കുന്നത്.

എംബസി യാത്രാനുമതി നല്‍കിയവരില്‍ നിന്നും അര്‍ഹരായവരെയാണ് ടിക്കറ്റ് നല്‍കാന്‍ തിരഞ്ഞെടുക്കുക. ജോലി നഷ്ടപ്പെട്ടവര്‍, താഴ്ന്ന വരുമാനക്കാര്‍, ഗാര്‍ഹിക ജോലിക്കാരായ വനിതകള്‍, കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാര്‍ എന്നിവരെയാണ് ഇതിനായി പരിഗണിക്കുക. പ്രവാസി സംഘടനകളാണ് യാത്രക്കാരെ തിരഞ്ഞെടുക്കുക.

പ്രവാസികളില്‍ നിന്ന് വിവിധ സന്ദര്‍ഭങ്ങളില്‍ ശേഖരിച്ച കോടിക്കണക്കിന് രൂപ എംബസികള്‍ക്ക് കീഴില്‍ ഉള്ള കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ കെട്ടികിടക്കുമ്പോള്‍ അത് ചിലവഴിച്ച് പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുമായിരുന്നു. എന്നാല്‍ പ്രവാസികളില്‍ നിന്ന് ഇരട്ടി ചാര്‍ജ് ഈടാക്കി കൊടും ക്രൂരതയാണ് സര്‍ക്കാര്‍ അവരോട് കാണിച്ചത്. ഈ സാഹചര്യത്തില്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് കഴിയുന്നത്ര ആശ്വാസം നല്‍കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. പ്രവാസികളുടെ യാത്രാ സൗകര്യത്തിനായി കമ്യൂണിറ്റി ഫണ്ട് ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുന്നത് വരെ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭം പാര്‍ട്ടി തുടരുമെന്ന് ഹമീദ് വാണിയമ്പലം അറിയിച്ചു.

Latest Stories

തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനം; കമ്മീഷന്‍ രൂപീകരിക്കും

അവൻ കൂടുതൽ ടെസ്റ്റ് കളിക്കാതിരുന്നത് പണിയായി, ആ ഇന്ത്യൻ താരം അത് ചെയ്തിരുന്നെങ്കിൽ..., വലിയ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ

ഈ പ്രായത്തിലും മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നു:രാജ് ബി ഷെട്ടി

കൈയ്യിലെ പരിക്ക് നിസാരമല്ല, ഐശ്വര്യ റായ്ക്ക് ശസ്ത്രക്രിയ! പ്രാര്‍ത്ഥനയോടെ ആരാധകര്‍

IPL 2024: സാള്‍ട്ടില്ലെങ്കിലും പ്രശ്‌നമില്ല, ഇത് മറ്റൊരു താരത്തിന് സുവര്‍ണ്ണാവസരമാണ്; മികച്ച പ്രകടനം നടത്താന്‍ കെകെആറിനെ പിന്തുണച്ച് സെവാഗ് 

നല്ല എനര്‍ജി വേണം.. നിര്‍ദേശങ്ങള്‍ നല്‍കി പൃഥ്വിരാജ്, ഒപ്പം സുരാജും മഞ്ജുവും 2000 ജൂനിയര്‍ അര്‍ട്ടിസ്റ്റുകളും; 'എമ്പുരാന്‍' തിരുവനന്തപുരത്ത്, വീഡിയോ പുറത്ത്

'ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു'; ഇബ്രാഹിം റെയ്സിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു എന്ന് അറിയാം, അടുത്ത സീസണിൽ ഇമ്പാക്റ്റ് താരമായി കളത്തിൽ ഇറങ്ങുക; സൂപ്പർ താരത്തോട് വിരാട് കോഹ്‌ലി

'റേവ് പാർട്ടിക്കിടെ വൻ ലഹരിവേട്ട'; സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിൽ

സിനിമ ഒരു വിനോദമാണ്, അതിലൂടെ രാഷ്ട്രീയം പറയാൻ പാടില്ല: ദീപു പ്രദീപ്