'ചുവന്ന വസ്ത്രവും ചെങ്കൊടിയുമായി പാലായിൽനിന്ന് നടന്നെത്തി, മുദ്രാവാക്യം വിളിച്ച് ഒരുനോക്ക് കാണാൻ അടുത്തേക്ക്'; വിഎസിനെ യാത്രയാക്കാൻ എത്തിയ സഖാവ് പി കെ സുകുമാരൻ

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ ഒരുനോക്ക് കാണാൻ ആലപ്പുഴയിലേക്ക് നടന്നെത്തി സഖാവ് പി കെ സുകുമാരൻ. ചുവന്ന വസ്ത്രവും ധരിച്ച് ചെങ്കൊടിയുമായാണ് പാലായിൽനിന്നും സഖാവ് പി കെ സുകുമാരൻ ആലപ്പുഴയിലേക്ക് നടന്നെത്തിയത്. ജനസാഗരത്തിനിടയിലൂടെ അയാൾ മദ്രാവാക്യവും വിളിച്ച് വിഎസിന്റെ അരികിലേക്കെത്തി ഒരുനോക്ക് കാണാൻ.

ചുവന്ന വസ്ത്രവും ചെങ്കൊടിയും ഒപ്പം കരിങ്കൊടിയും കൊണ്ട് സുകുമാരനെത്തിയതോടെ പ്രവർത്തക സഞ്ചയം ഇളകി മറിഞ്ഞു. ദേശീയപാതയിൽനിന്ന് വേലിക്കകത്തേക്കുള്ള വഴികൾ ലാൽസലാം മുദ്രാവാക്യങ്ങൾ കൊണ്ടു നിറഞ്ഞു. വിഎസിനെക്കുറിച്ചു പറയുമ്പോൾ സുകുമാരൻ കരയുന്നുണ്ടായിരുന്നു. അത്രയേറെ ആ മനുഷ്യൻ വിഎസ് എന്ന വിപ്ലവ സൂര്യനെ സ്നേഹിച്ചിട്ടുണ്ടാകാം. അതിന്റെ ഏറ്റവും വലിയ തെളിവാണ് മൈലുകൾ താണ്ടി അദ്ദേഹം വിഎസിനെ കാണാൻ എത്തിയതും.

അതേസമയം മണിക്കൂറുകൾ പിന്നിട്ടാണ് വിഎസിൻ്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്കെത്തിയത്. മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിന് ശേഷം വിലാപയാത്ര ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തി. ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ വീട്ടിലെത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ചാണ് എന്നും സമയനിഷ്ഠ പുലർത്തിയ വിഎസിൻ്റെ അവസാനയാത്ര.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ

'സിപിഎമ്മിൽ പീഡനക്കേസ് പ്രതി എംഎൽഎ ആയി തുടരുന്നു, ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരമെന്ന് വിഡി സതീശൻ

Asia Cup 2025: “ദോനോ അപ്‌നെ ഹേ”, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഹാരിസ് റൗഫ്

നസ്‌ലിൻ കമൽഹാസൻ ചിത്രത്തിലേതുപോലെ, നിഷ്‌കളങ്കനാണ്, എന്നാൽ നല്ല കള്ളനും; പ്രശംസിച്ച് പ്രിയദർശൻ

ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി പരമ്പര: ചർച്ചകളിൽ മൗനം വെടിഞ്ഞ് പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വി