'കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രകടനം നടത്താൻ കഴിയും, അഞ്ച് സംസ്ഥാനങ്ങളിൽ ബൂത്ത് തലത്തിൽ പാർട്ടി ശക്തിപ്പെടണം'; നിർദേശവുമായി നിതിൻ നബീൻ

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിർദേശവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് ബിജെപി വിലയിരുത്തൽ. ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന അനുകൂല ഘടകങ്ങൾ ഉണ്ടെന്നാണ് ബിജെപി വിലയിരുത്തൽ.

എംപിമാർ അവരുടെ മണ്ഡലങ്ങളിലെ ബൂത്തുകൾ സന്ദർശിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രയത്നിക്കണമെന്നാണ് നിതിൻ നബീൻ അണികൾക്ക് നൽകിയിരിക്കുന്ന നിർദേശം. കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന സാഹചര്യമെന്നും ദേശീയ അധ്യക്ഷൻ ആദ്യമായി വിളിച്ചുചേർത്ത യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്നലെ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ ആദ്യമായി വിളിച്ചുചേർത്ത യോഗത്തിലാണ് സാഹചര്യങ്ങൾ അവലോകനം ചെയ്തത്.

ദിവസമായിരുന്നു ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്‌കരി, മുൻ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് നിതിൻ നബീൻ പാർട്ടി അധ്യക്ഷനായി ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനെന്ന നേട്ടവുമായാണ് 45കാരനായ നിതിൻ നബീൻ അധ്യക്ഷസ്ഥാനത്ത് എത്തിയത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി