വയനാട് ഉരുള്‍പൊട്ടല്‍: 'മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം തിങ്കളാഴ്ച മുതല്‍ പുറത്തുവിടും'; രേഖകള്‍ വീണ്ടെടുക്കാന്‍ പ്രത്യേക ക്യാമ്പ്

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങളുടെയും ഡിഎന്‍എ പരിശോധനാഫലങ്ങള്‍ കിട്ടിത്തുടങ്ങിയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇവ തിങ്കളാഴ്ചമുതല്‍ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഇവ മനുഷ്യന്റേതാണോയെന്ന് റിപ്പോര്‍ട്ട് കിട്ടിയാലേ അറിയാനാകൂവെന്നും മന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ തിങ്കളാഴ്ച പ്രത്യേക ക്യാമ്പ് നടത്തും. മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനാണ് തിങ്കളാഴ്ച ക്യാമ്പ് നടത്തുന്നത്.

മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യുപി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ക്യാമ്പിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.

ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Latest Stories

RR VS PBKS: വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ചേട്ടന്മാരെ; പഞ്ചാബിനെതിരെ വൈഭവന്റെ സംഹാരതാണ്ഡവം

RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ

പാര്‍ട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പാലക്കാട് അമ്മയുടെ കൊടും ക്രൂരത, 4 വയസ്സുകാരനെ 25 അടി താഴ്ചയുള്ള കിണറ്റിലെറിഞ്ഞു; മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന കുഞ്ഞിനെ രക്ഷിച്ചത് നാട്ടുകാർ

സിമ്പു മുതൽ ധനുഷ് വരെ...തൊട്ടതെല്ലാം പൊള്ളി, എന്നിട്ടും തെന്നിന്ത്യയിലെ താര റാണി; ഇത്രയും വിവാദങ്ങളോ?

'അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികൾ, ഇവർക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കണം'; അക്യുപങ്ങ്ചർ ചികിത്സയ്ക്കെതിരെ മുഖ്യമന്ത്രി

'എന്റെ മിടുക്കുകൊണ്ടല്ല മാര്‍പാപ്പയായത്, ദൈവ സ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു'; ലിയോ പതിനാലാമാന്‍ മാര്‍പാപ്പ

ചോറ് ഇന്ത്യയില്‍ കൂറ് ചൈനയോട്, ബംഗ്ലാദേശ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവും; കരമാര്‍ഗമുള്ള കച്ചവടത്തിന് പൂട്ടിട്ട് വാണിജ്യ മന്ത്രാലയം

ആഗോള കത്തോലിക്കാ സഭക്ക് പുതിയ ഇടയൻ; ലിയോ പതിനാലാമൻ മാര്‍പാപ്പയായി സ്ഥാനമേറ്റു, മനുഷ്വത്വമാകണം സഭയുടെ മാനദണ്ഡമെന്ന് മാര്‍പാപ്പ

ആളെക്കൊല്ലി കടുവയെ പിടികൂടാനെത്തിയ കുങ്കിയാന ഇടഞ്ഞു; പാപ്പാന്‍ ആശുപത്രിയില്‍; കാളികാവില്‍ ജനരോഷം; പ്രതിരോധിക്കാനാവാതെ വനംവകുപ്പ് പ്രതിസന്ധിയില്‍