വയനാട് ദുരന്തം: നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ക്ലെയിമുകൾ നൽകണം; പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം

വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രധനകാര്യ മന്ത്രാലയം. ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പണം നൽകണമെന്നാണ് നിർദേശം. അതേസമയം ഇൻഷുറൻസ് കമ്പനികൾ നടപടികൾ തുടങ്ങിയിട്ടുണ്ട്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി), നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയൻ്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോടാണ് നടപടികൾ വേഗത്തിലാക്കാൻ ധനമന്ത്രാലയം അറിയിച്ചത്. ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാനും പണം നൽകാനും കഴിയുന്ന തരത്തിൽ ദുരന്തത്തിൻ്റെ ഇരകൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകണം ധനമന്ത്രാലയം പറയുന്നു.

ഇതിനെതുടർന്ന് ഇൻഷുറൻസ് കമ്പനികൾ വിവിധ മാർഗങ്ങളിലൂടെ പോളിസി ഉടമകളെ ബന്ധപ്പെടുവാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെൻ്റേഷനിൽ സമഗ്രമായ ഇളവും വരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരും, ധനകാര്യ മന്ത്രാലയവും ദുരിതബാധിതരെ സഹായിക്കുവാൻ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയാണ് നടപടി.

വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സഹായത്തിനായി ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകുന്നതിന് ഇൻഷുറൻസ് കമ്പനികൾ വിവിധ ചാനലുകളിലൂടെ (പ്രാദേശിക പത്രങ്ങൾ, സോഷ്യൽ മീഡിയ, കമ്പനി വെബ്‌സൈറ്റുകൾ, എസ്എംഎസ് മുതലായവ) അവരുടെ പോളിസി ഉടമകളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ