‘ഒരു വികസനവുമില്ല‘; സിറ്റിം​ഗ് സീറ്റ് എന്ന് മറന്ന് അമളി, ബി.ജെ.പി വാർഡ് മെമ്പർക്ക് എതിരെ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിറ്റിം​ഗ് വാർഡെന്ന് ഓർക്കാതെ ബി.ജെ.പി മെമ്പർക്കെതിരെ രൂക്ഷ വിമർശനവുമായി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്.

വി.വി രാജേഷ് മത്സരിക്കുന്ന പൂജപ്പുര വാർഡിലെ മുൻ മെമ്പർക്കെതിരെയാണ് വിമർശനം. എന്നാൽ കഴിഞ്ഞ വർഷവും വാർഡ് ബി.ജെ.പിക്കായിരുന്നത് രാജേഷ് മറന്നു പോയി.

ഇതോടെ സോഷ്യൽ മീഡയിൽ രാജേഷിന്റെ പ്രസം​ഗം ചർച്ചയായി മാറി. പ്രചാരണത്തിനിടെ ബൂത്തിലെ വീട്ടമ്മമാർ നിരവധി പരാതി പറഞ്ഞു.

മഴ പെയ്താൽ ഡ്രെയിനേജിലെ മാലിന്യം വീട്ടിലേക്ക് എത്തുന്നു തുടങ്ങിയ വിമർശനങ്ങളാണ് രാജേഷ് പറഞ്ഞത്.

എന്നാൽ വി.വി രാജേഷിന് നാക്കുപിഴ സംഭവിച്ചതാണെന്ന വാദമാണ് ബിജെപി പ്രവർത്തകർ പറയുന്നത്.

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ ജില്ലാ അദ്ധ്യക്ഷനായ വി.വി രാജേഷിനെ കളത്തിലിറക്കി വൻ മുന്നേറ്റ മുണ്ടാക്കാനാണ് ബി.ജെ.പി തീരുമാനം.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്