'വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ ഇപ്പോ എന്ത് ചെയ്യുന്നു?'; റിപ്പോർട്ടർ ടിവിയെ വിടാതെ വിടി ബൽറാം, മുട്ടിൽ മരം മുറിക്കേസിലെ അരുൺകുമാറിന്റെ പഴയ വീഡിയോ കുത്തിപൊക്കി

റിപ്പോർട്ടർ ടിവിക്കും ഡോ. അരുൺകുമാറിനുമെതിരെ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. മുട്ടിൽ മരം മുറിക്കേസ് വിശദമാക്കുന്ന അരുൺ കുമാറിന്റെ 24 ന്യൂസ് ചാനലിലെ പഴയ വീഡിയോ പങ്കുവെച്ചാണ് ബൽറാമിന്റെ പോസ്റ്റ്. കേരളത്തിൽ അടുത്തിടെ കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് മുട്ടിലിൽ നടന്നതെന്നും അതിലെ പ്രതികൾ വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ ആണെന്നും അരുൺ കുമാർ പറയുന്ന വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്.

എന്തായി ഈ മരംമുറി കേസിന്റെ അവസ്ഥയെന്നും വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ ഇപ്പോ എന്ത് ചെയ്യുന്നുവെന്നും ബൽറാം പോസ്റ്റിൽ ചോദിക്കുന്നു. മരംമുറിക്കേസിനേക്കുറിച്ച് അന്ന് വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമ പ്രവർത്തകർ ഇപ്പോൾ ആ കേസ് ഫോളോ അപ് ചെയ്യുന്നുണ്ടോ അതോ ആ കാട്ടുകള്ളന്മാരെ ഫോളോ ചെയ്യുകയാണോ എന്നും ബൽറാം ചോദിക്കുന്നുണ്ട്.

വിടി ബൽറാമിന്റെ പോസ്റ്റ്

റിപ്പോർട്ടർ ടി വിയുടേതല്ല, വേറൊരു ചാനലിന്റേതാണ്. അതുകൊണ്ട് തന്നെ വ്യാജവാർത്തയാവാനുള്ള സാധ്യത താരതമ്യേന കുറവാണ്.
ഈ വിഡിയോ ഞാനായിട്ട് എഡിറ്റ് ചെയ്തിട്ടില്ല, ദീർഘമായ ഒരു റിപ്പോർട്ടിന്റെ അവസാനത്തെ ഒരു മിനിറ്റ് ആണിത്. ബാക്കി വേണമെങ്കിൽ കമന്റിൽ ഇടാം.
അതുകൊണ്ടുതന്നെ ദയവായി കേസ് കൊടുക്കരുത്.
മൂക്കിൽ വലിക്കരുത്.
തൂക്കിക്കൊല്ലരുത്.
പക്ഷേ ഇതിൽ പ്രമുഖ മാ.ധ്യമ പ്ര.വർത്തകനായ ഡോ. അരുൺകുമാർ അധികാരികമായി പറയുന്നത് “കേരളത്തിൽ അടുത്തിടെ കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് മുട്ടിലിൽ നടന്നത്” എന്നാണ്. അതിലെ പ്രതികൾ “വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ” ആണെന്നും ഡോ. അരുൺകുമാർ തന്നെ ആവർത്തിച്ച് പറയുന്നു. അദ്ദേഹം പറഞ്ഞാൽ പിന്നെ അത് സത്യമായിരിക്കും. സംശയമില്ല.
ഇനി അക്കാദമിക് പർപ്പസിലുള്ള ചില സംശയങ്ങൾ:
എന്തായി ഈ മരംമുറി കേസിന്റെ അവസ്ഥ?
“വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ” ഇപ്പോ എന്ത് ചെയ്യുന്നു?
മരംമുറിക്കേസിനേക്കുറിച്ച് അന്ന് വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്തിരുന്ന മാ.ധ്യമ പ്ര.വർത്തകർ ഇപ്പോൾ ആ കേസ് ഫോളോ അപ് ചെയ്യുന്നുണ്ടോ അതോ ആ കാട്ടുകള്ളന്മാരെ ഫോളോ ചെയ്യുകയാണോ?

റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിൽ യൂത്ത് കോൺഗ്രസിനെ ‘ഊത്ത്’ കോൺഗ്രസെന്ന് വിളിച്ച് അപമാനിച്ചു സംഭവത്തിലാണ് അരുണ്കുമാറിനും റിപ്പോർട്ടർ ടിവിക്കുമെതിരെ യൂത്ത്‌ കോൺഗ്രസ് പോർമുഖം തുറന്നിരിക്കുന്നത്. റിപ്പോർട്ടർ ചാനലിലെ രാഷ്ട്രീയ പക്ഷപാതിത്വം കാരണം കോൺഗ്രസ് പാർട്ടി തന്നെ ആ ചാനലുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ കോർപറേറ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി. ചാനലിന്റെ കോമ്പൗണ്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം മീറ്റ് ദ എഡിറ്റേഴ്സിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് യൂത്ത് കോൺഗ്രസ് സംഘടനയെ അപകീർത്തിപ്പെടുത്തും വിധം പറഞ്ഞതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ടെന്നു തെറ്റിദ്ധാരണയുണ്ടാകും വിധം വീഡിയോ എഡിറ്റ് ചെയ്ത ശേഷം പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുന്നതാണന്നും അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി