വിഎസിന് നിയമസഭയുടെ ആദരം; സന്ദര്‍ശന ഗ്യാലറിയില്‍ വിഎസിന്റെ മകന്‍ വി എ അരുണ്‍ കുമാര്‍; സഭാ സമ്മേളനത്തിന് തുടക്കമായി

പൊലീസ് കസ്റ്റഡി മര്‍ദ്ദനവും രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ആരോപണങ്ങളും കത്തിനില്‍ക്കെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നിയമസഭയുടെ ആദരം. വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ സഭയിലെ സന്ദര്‍ശക ഗ്യാലറിയില്‍ എത്തിയിരുന്നു. സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് പുറമേ കോണ്‍ഗ്രസ് നേതാവ് മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, പീരുമേട് നിയമസഭാംഗമായ വാഴൂര്‍ സോമന്‍ എന്നിവര്‍ക്കു നിയമസഭ അന്തിമോപചാരം അര്‍പ്പിച്ചു.

നിയമസഭയിലെ ഇന്നത്തെ നടപടി ഇതുമാത്രമാണ്. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. വെറും 12 ദിവസത്തേക്കാണ് ഇത്തവണ നിയമസഭ ചേരുന്നതെങ്കിലും വിവിദങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്തെ സഭാ സമ്മേളനം ദിവസങ്ങള്‍ വാക്‌പോരിന് വഴിവെച്ചേക്കും. പ്രതിപക്ഷവും ഭരണപക്ഷവും ഇന്നുമുതല്‍ സഭയിലെത്തുന്നത് ആക്രമണ പ്രത്യാക്രമണങ്ങള്‍ തീരുമാനിച്ചുറപ്പിച്ചാണ്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തി.

അതിനാല്‍ തന്നെ ലൈംഗികാരോപണങ്ങളില്‍പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഭരണപക്ഷം ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. തിരികെ ഭരണപക്ഷത്തെ ആരോപണവിധേയരായ എംഎല്‍എമാര്‍ക്കെതിരെ യുഡിഎഫ് തിരിയുമെന്നതും സമ്മേളനത്തെ ചൂടുപിടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് മേലുള്ള ആരോപണങ്ങള്‍ രംഗം കൂടുതല്‍ പ്രക്ഷുബ്ധമാക്കു. അനുദിനം പുറത്തുവരുന്ന പൊലീസ് വേട്ടയുടെ കഥകളാണു പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം.

ആകെ 13 ബില്ലുകളാണ് സഭയുടെ പരിഗണനയ്‌ക്കെത്തുക. പൊതുവില്‍പന നികുതി ഭേദഗതി ബില്‍, സംഘങ്ങള്‍ റജിസ്‌ട്രേഷന്‍ ബില്‍, ഗുരുവായൂര്‍ ദേവസ്വം ഭേദഗതി ബില്‍, കയര്‍ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബില്‍ എന്നിവയ്ക്കു പുറമേ വനം വന്യജീവി സംരക്ഷണ ബില്‍ അടക്കം മറ്റു ചില ബില്ലുകളും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. സിലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരുന്ന പൊതുരേഖ ബില്ലും പരിഗണിക്കും. പിഎസ്‌സി (സര്‍വകലാശാലകളുടെ കീഴിലുള്ള സര്‍വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഭേദഗതി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും പാസാക്കും

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്