സിപിഐഎം കണ്ണുരുട്ടിയപ്പോള്‍ വിഎസിന് 'കാല്‍മുട്ടു വേദന'; വീഡിയോയിലൂടെ പാര്‍ട്ടി വേലി പൊളിച്ച് സിപിഐ സമ്മേളനത്തില്‍ താരമായി

സിപിഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഫാസിസ്റ്റ് വിരുദ്ധസമ്മേളനത്തില്‍ ഉദ്ഘാടനത്തിനായി ക്ഷണിക്കപ്പെട്ട വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്തില്ല. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വിലക്കിനെ തുടര്‍ന്നാണ് വിഎസ് കാല്‍മുട്ടിനു വേദനയാണ് എന്ന കാരണം കാണിച്ച് പിന്മാറിയത്. പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐഎം- സിപിഐ ചേരിപ്പോര് രൂക്ഷമായ എറണാകുളം ജില്ലയില്‍ സിപിഐ സമ്മേളത്തിന വിഎസ് എത്തുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു.

സിപിഐഎം ജില്ലാ സമ്മേനത്തില്‍ വിഎസിന് ക്ഷണമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സിപിഐ സമ്മേളനത്തിന് വിളിച്ചത് വിവാദമായിരുന്നു. സിപിഐ സമ്മേളനം പരിപാടി വിശദ്ധികരിക്കാനായി നടത്തിയ പത്രസമ്മേളനത്തില്‍ സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ചിരുന്നു. സമ്മേളനം കഴിയുന്നതോടെ സിപിഐഎമ്മില്‍ നിന്ന് സിപിഐയിലേക്ക് ഒഴുക്കുണ്ടാകുമെന്ന സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പരാമര്‍ശവും സിപിഐഎം നേതൃത്വത്തെ ചൊടിപ്പിച്ചു.

ജില്ലയിലെ സിപിഐ പരിപാടികളില്‍ മുമ്പും വി.എസ്. പങ്കെടുത്തിട്ടുണ്ട്. അതു തടയാന്‍ സ്വന്തം പാര്‍ട്ടി നേതൃത്വം കിണഞ്ഞു പരിശ്രമിച്ചിട്ടും വിഎസ് വഴങ്ങിയിരുന്നില്ല. ഇക്കുറി സി.പി.ഐയുടെ പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ വിഎസിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം. ജില്ലാനേതൃത്വം സംസ്ഥാനനേതൃത്വത്തിനു കത്തെഴുതി. എതിര്‍പ്പവഗണിച്ച് വിഎസ് എത്തുമെന്ന വിശ്വാസത്തിലായിരുന്നു സിപിഐ നേതൃത്വം. എന്നാല്‍, സമ്മേളനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കാല്‍മുട്ടിനു വേദനയുയാതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി