'മുത്തൂറ്റ് ചെയര്‍മാന്‍റേത് ധാര്‍ഷ്ട്യപ്രഖ്യാപനങ്ങള്‍'; ഇടപാടുകള്‍ സാമ്പത്തിക വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേകസംഘം അന്വേഷിക്കണമെന്ന് വി.എസ്  അച്യുതാനന്ദന്‍

തൊഴിലാളി സമരത്തിന്റെ പേരില്‍ ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുന്ന മുത്തൂറ്റ് ഗ്രൂപ്പിനെതിരെ വി.എസ് അച്യുതാനന്ദന്‍. മൂത്തൂറ്റിന്റെ ഇടപാടുകള്‍ സാമ്പത്തിക വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ചെയര്‍മാന്‍ നടത്തുന്നത് ധാര്‍ഷ്ട്യപ്രഖ്യാപനങ്ങളാണെന്നും വി.എസ് കുറ്റപ്പെടുത്തി.

മുത്തൂറ്റ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനം കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ഇവിടുത്തെ തൊഴിലാളി വിരുദ്ധതയെ സര്‍ക്കാര്‍ ശക്തമായി നേരിടണം. നിയമം നടപ്പിലാക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ കട പൂട്ടി രക്ഷപ്പെടും എന്ന് ഭീഷണിപ്പെടുത്തുകയാണ് മാനേജ്മെന്റ്. ഇത്തരം ബ്ലേഡ് കമ്പനികള്‍ ഉള്ളതു കൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മിനിമം വേജസ് ആക്റ്റ് നടപ്പിലാക്കണം. യൂണിയന്‍ അനുവദിക്കില്ല എന്ന നിലപാടിനെ ശക്തമായി നേരിടണം. കേരളത്തിലെ ജനങ്ങളുടെ പണമാണ് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഈ സ്ഥാപനം പൂട്ടിയാല്‍ കേരളത്തില്‍ തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജനങ്ങള്‍ ആ പണം നിക്ഷേപിച്ചു കൊള്ളും. അല്ലെങ്കില്‍ ആ പണമെടുത്ത് വ്യവസായ നിക്ഷേപം നടത്തും. അല്ലാതെ മുത്തൂറ്റ് ബാങ്കിനു പിന്നാലെ അവരും കേരളത്തില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് പോവില്ലെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. ഇവിടുത്തെ സ്വര്‍ണനിക്ഷേപങ്ങളുടെയും പണയത്തിന്റെയും കാര്യത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേകസംഘത്തെ കൊണ്ട് അന്വേഷിപ്പിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ