ആലപ്പുഴ ജില്ലാ കളക്ടറായി വി ആര്‍ കൃഷ്ണതേജ ചുമതലയേറ്റു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണ് കൃഷ്ണതേജയെ ആലപ്പുഴയിലെ കളക്ടറായി നിയമിച്ചത്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്നു കൃഷ്ണതേജ. ചുമതല കൈമാറാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയില്ല. പകരം എഡിഎം സന്തോഷ് കുമാറാണ് കൃഷ്ണതേജക്ക് ചുമതല കൈമാറിയത്.
ആന്ധ്ര സ്വദേശിയായ കൃഷ്ണ തേജ 2018-2019ലെ പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്നു. പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ ‘ഐ ആം ഫോര്‍ ആലപ്പി’ എന്ന കാമ്പെയിനിന് പിന്നിലും കൃഷ്ണതേജയായിരുന്നു. അതേസമയം സപ്ലൈകോ ജനറല്‍ മാനേജറായാണ് ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനം.
കഴിഞ്ഞയാഴ്ച്ചയാണ് ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടറായി നിയമിച്ചതിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവയടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും, കേരള മുസ്ലിം ജമാഅത്ത് അടക്കമുള്ള മുസ്ലിം സംഘടനകളും നിയമനത്തിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്.