വോട്ടര്‍മാരുടെ ഹൃദയസ്പന്ദനം ഉമ തോമസിന് അനുകൂലം: ചെറിയാന്‍ ഫിലിപ്പ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസിനാണ് മേല്‍ക്കൈ എന്ന് ചെറിയാന്‍ ഫിലിപ്പ്. തൃക്കാക്കര മണ്ഡലത്തില്‍ നേരിട്ട് എത്തിയ ശേഷമാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണം.

‘ഞാനിപ്പോള്‍ തൃക്കാക്കരയിലാണ്. വോട്ടര്‍മാരുടെ ഹൃദയ സ്പന്ദനം ഉമ തോമസിന് ഏറെ അനുകൂലം.’ ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.

പ്രചാരണ പരിപാടികളുംമായി ഇരുമുന്നണികളും ശക്തമായി മുന്നേറുമ്പോള്‍ ഇടത് മുന്നണിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്ന കെ വി തോമസിനോട് അഭ്യര്‍ത്ഥനയുമായി ചെറിയാന്‍ ഫിലിപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എകെജി സെന്ററില്‍ നിന്നും എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് ദയവായി പോവകരുതേ എന്നായിരുന്നു പ്രതികരണം.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ വിഷയത്തിലടക്കം രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ് രംഗത്തെത്തുകയും തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തിയേക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍ ഇടത് സഹയാത്രികനും നിലവിലെ കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടറുമായ ചെറിയാന്‍ ഫിലിപ്പിന്റെ അഭ്യര്‍ത്ഥന.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്