അഡീഷണല്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി എന്‍ പ്രശാന്ത് ഐഎഎസിന് ചാര്‍ജ് മെമ്മോ. കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരമാണ് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എ ജയതിലകിനെ അവഹേളിച്ചതിനാണ് നേരത്തെ എന്‍ പ്രശാന്ത് ഐഎഎസിനെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ഇതില്‍ നിന്ന് പ്രശാന്തിനെ പിന്തിരിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പരിശ്രമിച്ചിരുന്നു.
തനിക്ക് ഭയമില്ലെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. വിമര്‍ശനം തുടര്‍ന്നതോടെയാണ് നടപടിയുണ്ടായത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നും പ്രശാന്ത് പരസ്യ പ്രതികരണം നടത്തിയിരുന്നു.