ആലുവയിലെ വിവാദ ഭൂമിയിലെത്തി വിജിലൻസ്, വിശദമായ പരിശോധന നടത്തി; അൻവറിനെതിരായ നടപടികൾ വേഗത്തിൽ

നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെതിരായ നടപടിയിൽ ആലുവ എടത്തലയിലെത്തി പരിശോധന നടത്തി വിജിലൻസ് സംഘം. പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതി അന്വേഷിക്കുന്ന സംഘം വിവാദ ഭൂമിയിലെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് തുടർ നടപടികളിലേക്ക് കടക്കാനാണ് വിജിലൻസ് നീക്കം.

തിരുവനന്തപുരത്തു നിന്നെത്തിയ വിജിലൻസ് സംഘം ആദ്യം എടത്തല പഞ്ചായത്ത് ഓഫിസിലെത്തി രേഖകൾ പരിശോധിച്ചു. പിന്നീട് വില്ലേജ് ഓഫിസർ ഉൾപ്പെടെയുളള റവന്യു ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി വിവാദ സ്ഥലത്തെ നിർമാണങ്ങളും വിലയിരുത്തി. ഈ ഭൂമിയിലെ പ്രധാന കെട്ടിടത്തിൻറെ നിർമാണം അനുമതിയില്ലാതെയാണെന്ന് കാട്ടി പഞ്ചായത്ത് കഴിഞ്ഞ ദിവസം വിജിലൻസിന് കത്ത് നൽകിയിരുന്നു.

നാവികസേനയുടെ ആയുധ സംഭരണശാലയ്ക്ക് സമീപമുളള നിർമാണത്തിന് പ്രതിരോധ വകുപ്പിൻറെ എൻഒസിയില്ലെന്ന കാര്യവും പഞ്ചായത്ത് വിജിലൻസിനെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലൻസ് സംഘം വിശദ പരിശോധിച്ചു. പാട്ടാവകാശം മാത്രമുളള പന്ത്രണ്ട് ഏക്കറോളം ഭൂമി അൻവറിൻറെ ഉടമസ്ഥതയിലുളള പിവി റിയൽട്ടേഴ്സ് നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയെന്ന പരാതിയിലാണ് വിജിലൻസിനോട് സർക്കാർ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്.

Latest Stories

'ആർച്ചർ ഒരു പണിയാണ്, സഞ്ജു കുറച്ച് ശ്രദ്ധിക്കണം'; ഉപദേശിച്ച് മുൻ ഇന്ത്യൻ താരം

തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; 101 പേരെ കാണാതായി; 78 പേര്‍ക്ക് പരുക്കേറ്റു; ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം, രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

യുദ്ധഭീതിക്കിടയിലും കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇനിയും കുറയും?

'എം.വി. ഗോവിന്ദൻ കളിയാക്കി ചിരിച്ചു, തനിക്കെതിരെ ശരിയല്ലാത്ത പദപ്രയോഗം നടത്തി'; പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ ജി. സുധാകരൻ

കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം യുവാക്കൾ വിദേശത്ത് പോകുന്നതുകൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ