കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍

പത്തനംതിട്ടയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. ചെറുകോല്‍ വില്ലേജ് ഓഫീസറായ രാജീവിനെയും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ജിനുവിനെയുമാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

വസ്തു പോക്കുവരവ് ചെയ്യാനായി 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ചെറുകോല്‍ സ്വദേശിയായ ഷാജി ജോണ്‍ കഴിഞ്ഞ മേയ് പകുതിയോടെ ചെറുകോല്‍ വില്ലേജ് ഓഫീസില്‍ എത്തി തന്റെ വസ്തു പോക്കുവരവ് ചെയ്തുകിട്ടുന്നതിന് അപേക്ഷ നല്‍കിയിരുന്നു.

നാലു തവണ നേരിട്ടെത്തിയും നിരവധി തവണ ഫോണ്‍ മുഖേനയും പോക്കുവരവിനെക്കുറിച്ചുള്ള വിവരം അന്വേഷിച്ചപ്പോള്‍ ഇതു ബുദ്ധിമുട്ടുള്ള കേസാണെന്നും കൈയില്‍ കുറച്ചു പൈസ കരുതിക്കോളാന്‍ പറയുകയും ചെയ്തു. 500 രൂപ കൊടുത്തപ്പോള്‍ അത് പോരെന്ന് പറഞ്ഞു. എത്രയാണ് വേണ്ടതെന്നു ചോദിച്ചപ്പോള്‍, വില്ലേജ് ഓഫീസറായ രാജീവ് 5,000 രൂപ ആവശ്യപ്പെട്ടു.

ഈ വിവരം ഷാജി ജോണ്‍ പത്തനംതിട്ട യൂണിറ്റ് വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യാധരനെ അറിയിച്ചു. തുടര്‍ന്ന് പണം സ്വീകരിക്കുന്‌പോള്‍ത്തന്നെ വിജിലന്‍സ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും