പഴയിടം വിവാദത്തില്‍ 24 ന്യൂസിന് ഉത്തരവാദിത്വമില്ല; അരുണ്‍ കുമാറെടുത്ത നിലപാട് ശരിയല്ല; വിശദീകരണവുമായി ശ്രീകണ്ഠന്‍ നായര്‍

സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ 24 ന്യൂസിന് പങ്കില്ലെന്ന് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍. വിവാദം ഉയര്‍ത്തിയ അരുണ്‍ കുമാര്‍ 24 ന്യൂസിലെ ജീവനക്കാരനല്ലെന്നും അദേഹത്തിന്റെ പ്രസ്താവനയില്‍ ചാനലിന് ഒരു ഉത്തരവാദിത്വം ഇല്ലെന്നും അദേഹം വ്യക്തമാക്കി. അരുണ്‍ യൂണിവേഴ്‌സിറ്റി അധ്യാപകനും ഒരു സ്വതന്ത്ര വ്യക്തിയുമാണ്.

പഴയിടത്തോട് അരുണ്‍ കുമാര്‍ എടുത്ത നിലപാട് ശരിയല്ലെന്നും മോര്‍ണിങ്ങ് ഷോ പരിപാടിക്കിടെ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. കലോത്സവങ്ങളെ ഊട്ടി ഉറക്കിയ ഒരാളെ ഇങ്ങനെ വേദനിപ്പിക്കേണ്ടിയിരുന്നില്ല. ഏതു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് കുട്ടികളാണ്. ഈ വിവാദത്തില്‍ ഒരു ശതമാനം പോലും 24 ന്യൂസിന് ഉത്തരവാദിത്വം ഇല്ലെന്നും ആര്‍ ശ്രീക്ഠന്‍ നായര്‍ വ്യക്തമാക്കി.

24 ന്യൂസിലെ മുന്‍ മാധ്യമപ്രവര്‍ത്തകനാണ് ഡോ. അരുണ്‍ കുമാര്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും അവധി എടുത്താണ് അദേഹം 24 ന്യൂസില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലിക്ക് കയറിയത്. തുടന്ന് ഒരു ഓണ്‍ലൈന്‍ ചാനല്‍ ഈ അനധികൃത നടപടി പുറത്തുകൊണ്ടുവരികെയും തുടര്‍ന്ന് യൂണിവേഴ്‌സിറ്റി വിഷയത്തില്‍ ഇടപെടുകയും ഉടന്‍ തന്നെ ജോലിക്ക് തിരികെ കയറാന്‍ അരുണ്‍ കുമാറിനോട് ആവശ്യപ്പെടുകയുമായിരുന്നു.

സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം വേണമെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ പഴയിടം ജാതി പരാമര്‍ശിച്ചത് വിവാദമായിരുന്നു.

”ജാതി പ്രവര്‍ത്തിക്കുന്നത് ശുദ്ധി – അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയന്‍ ഭക്ഷണം എന്ന രൂപത്തില്‍ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തിന്‍ ഈ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടന്‍ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്‌ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോല്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്. വെജിറ്റേറിയനിസം ദേഹണ്ഡപുരയില്‍ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളുംആഘോഷപൂര്‍വ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തില്‍ ശുദ്ധികലര്‍ത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.’‘ എന്നാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം വിവാദമായതോടെ താന്‍ ഇനി കലോത്സവങ്ങളിലേക്ക് ഇല്ലെന്ന് പഴയിടം നിലപാട് എടുത്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം വിവാദത്തിന് തിരികൊളുത്തിയ അരുണ്‍ കുമാറിനെതിരെ രംഗത്തെത്തി. ഇതോടെയാണ് 24 ന്യൂസ് വിശദീകരണവുമായി രംഗത്തെത്തി.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്