എസ്.എഫ്.ഐ നേതാക്കളേയും, ഗുണ്ടകളേയും തിരിച്ചറിയാനാകുന്നില്ല, നിലയ്ക്ക് നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍

തിരുവനന്തപുരം ലോ കോളജില്‍ ഉണ്ടായ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്.എഫ്.ഐ നേതാക്കളേയും ഗുണ്ടകളേയും തിരിച്ചറിയാനാകുന്നില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയാണ് എസ്.എഫ്.ഐയുടെ ആക്രമണം ലോ കോളജില്‍ നടന്നത്. എസ്.എഫ്.ഐക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

ലോ കോളജില്‍ ഇന്നലെ രാത്രിയാണ് എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമട്ടല്‍ ഉണ്ടായത്. കോളജ് യൂണിയല്‍ ഉദ്ഘാടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. സഫ്‌നയെ നിലത്തിട്ട് വലിച്ചിഴക്കുകയും, വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷം.

സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐക്കെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ലോ കോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്നയെ വലിച്ചിഴച്ച് ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനം നടത്തി. രാത്രി ഹോസ്റ്റലുകള്‍ കയറി നിരവധി കെ.എസ്.യു പ്രവര്‍ത്തകരെയാണ് എസ്.എഫ്.ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചത്. പൊലീസിന്റെ കണ്മുന്നില്‍ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകള്‍ ഒരു ഇന്നോവയില്‍ മദ്യപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നുവെന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ