'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശൻ രാജിഭീഷണി മുഴക്കിയതുകൊണ്ടാണ് താനും കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചതെന്ന് പിവി അൻവർ. യുഡിഎഫ് ചെയ‍ർമാന് ഗൂഢലക്ഷ്യമുണ്ടെന്നും പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നതെന്നും പിവി അൻവർ കുറ്റപ്പെടുത്തി.

കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെസി വേണുഗോപാൽ സമ്മതിച്ചാണ് കൂടിക്കാഴ്ചയ്ക്കായി താൻ കോഴിക്കോടെത്തിയതെന്നും അഞ്ച് മണി മുതൽ 7.45 വരെ താൻ കോഴിക്കോട് ടൗണിലുണ്ടായിരുന്നുവെന്നും പി വി അൻവർ പറഞ്ഞു. എന്നാൽ അവസാനം തിരക്കുണ്ടെന്ന് പറഞ്ഞ് കെസി വേണുഗോപാൽ പിന്മാറി. എന്നാൽ അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വിഡി സതീശൻ കെസി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്നും പി വി അൻവർ പറഞ്ഞു.

ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണെന്നും പിവി അൻവർ പറഞ്ഞു. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ലെന്നും പിവി അൻവർ പറഞ്ഞു.

Latest Stories

വീണാ ജോര്‍ജിനെ വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിക്ക് സിപിഎം; മൂന്ന് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

IND vs ENG: മഴ മാറി തെളിഞ്ഞത് ഇന്ത്യയുടെ 'ആകാശ ദീപം', എഡ്ജ്ബാസ്റ്റണിൽ ഇം​ഗ്ലണ്ട് വീണു, ചരിത്രം കുറിച്ച് ഗില്ലും സംഘവും

ഗോശാലകള്‍ നിര്‍മ്മിക്കേണ്ടത് യോഗിയുടെ യുപിയില്‍; ഗവര്‍ണര്‍ യഥാര്‍ത്ഥ ഇന്ത്യന്‍ പാരമ്പര്യം ഇനിയും മനസ്സിലാക്കേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം

IND vs ENG: ഇന്ത്യ വളരെയധികം സമ്മർദ്ദത്തിലാണ്, ഫലം അനുകൂലമല്ലെങ്കിൽ ​ഗില്ലിന്റെ കാര്യം കഷ്ടമാകും; വിലയിരുത്തലുമായി നാസർ ഹുസൈൻ

കാല്‍നൂറ്റാണ്ടിലെ സേവനം ഇവിടെ അവസാനിക്കുന്നു; പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു; നടപടി സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെ

IND vs ENG: ഒടുവിൽ ആ തന്ത്രം വിജയിച്ചു, സ്റ്റോക്സ് വീണു, ജയത്തോട് അടുത്ത് ഇന്ത്യ

ഫാസ്റ്റ് & ഫ്യൂരിയസ്, എഫ് 1 പോലുളള സിനിമകൾ ചെയ്യാൻ താത്പര്യമുണ്ട്, തന്റെ ആ​ഗ്രഹം തുറന്നുപറഞ്ഞ് അജിത്ത് കുമാർ

'രാജ്യത്ത് ചിലര്‍ക്കിടയില്‍ മാത്രം സമ്പത്ത് കുമിഞ്ഞുകൂടുന്നു, ദരിദ്രരുടെ എണ്ണമേറുന്നു'; ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് നിതിന്‍ ഗഡ്കരി; മോദി- അദാനി ബന്ധം ചര്‍ച്ചയാകുന്ന കാലത്ത് സാമ്പത്തിക അസമത്വത്തെ കുറിച്ച് തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി

ആരോഗ്യമന്ത്രി രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ല; ഇവിടെയും പ്രശ്നങ്ങളുണ്ട് അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എംഎ ബേബി