സിപിഐയ്ക്ക് ഓരോ ആഴ്ചയിലും ഓരോ നിലപാട്; എല്‍ഡിഎഫില്‍ അസ്വസ്ഥതകള്‍ ആരംഭിച്ചെന്ന് വിഡി സതീശന്‍

സിപിഐയ്ക്കുള്ളിലും എല്‍ഡിഎഫ് മുന്നണിയ്ക്കുള്ളിലും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെയും സതീശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നിലനില്‍ക്കുമെന്ന് കണ്ടറിയണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണ്. ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നീണ്ടുനില്‍ക്കുമെന്ന് കണ്ടറിയണം. പാര്‍ട്ടിയിലും മുന്നണിയിലും അസ്വസ്ഥതകള്‍ പുകയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. വഖഫ് ട്രിബ്യൂണലിനെതിരെ കോടതിയെ സമീപിച്ച വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചുവെന്നും സതീശന്‍ ആരോപിച്ചു.

നീതി വൈകിപ്പിക്കുന്ന സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് വഴിയൊരുക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്.

ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. മെയ് 19-ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാനിരിക്കെ മെയ് 29 വരെയാണ് സ്റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. വഖഫ് മന്ത്രിയുടെകൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതെന്നും സതീശന്‍ പറഞ്ഞു.

Latest Stories

IND VS ENG: മോനെ ഗില്ലേ, ആ ഒരു കാര്യത്തിൽ നീ കാണിക്കുന്നത് കള്ളത്തരമാണ്, അത് നടക്കില്ല: ജോ റൂട്ട്

IND VS ENG: നീയൊക്കെ സമനിലയ്ക്ക് വേണ്ടിയാണോ കളിക്കുന്നെ എന്ന് ഡക്കറ്റ്; താരത്തിന് മാസ്സ് മറുപടി നൽകി റിഷഭ് പന്ത്

IND VS ENG: നിനക്കെന്താടാ ചെക്കാ ഞങ്ങളെ പേടിയാണോ; ഇംഗ്ലണ്ടിനെ ട്രോളി ശുഭ്മാൻ ഗിൽ; സംഭവം ഇങ്ങനെ

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ