കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ്; സംസ്ഥാനത്തിന് എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയെന്ന് വി ശിവന്‍കുട്ടി

സംസ്ഥാനത്തിന് എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. പിഎംശ്രീയില്‍ ഒപ്പുവെച്ചത് എസ്എസ്‌കെ ഫണ്ടടക്കം കിട്ടാന്‍ വേണ്ടിയാണെന്നാണ് നേരത്തെ സിപിഎം നിലപാട്. സിപിഐ ശക്തമായ രീതിയില്‍ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് ഒപ്പിട്ട പിഎംശ്രീ മെമ്മോറാണ്ടത്തില്‍ സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിച്ചത്.

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേരളത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ട് കേന്ദ്രം തടഞ്ഞതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഫണ്ടിന്റെ ആദ്യ ഗഡു ഒക്ടോബര്‍ 29-ന് ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ അത് എത്തിയിരുന്നില്ലെന്നും ഇത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ഇപ്പോള്‍ എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

പിഎം ശ്രീയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍, ഒരു സബ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ചെയര്‍മാനാണ് താന്‍. അതിന്റെ യോഗം ചേര്‍ന്നിട്ടില്ല. യോഗം ചേര്‍ന്നതിന് ശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. എസ്എസ്‌കെയുടെ ഫണ്ട് വാങ്ങാനുള്ള ശ്രമം നടത്തും. പത്താം തീയതി തൊഴില്‍മന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ട്-

പത്താം തീയതി ഡല്‍ഹിയിലേക്ക് പോകുന്നുണ്ടെന്നും അന്ന് ചര്‍ച്ചയ്ക്ക് ശ്രമിക്കുമെന്നും വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പറഞ്ഞത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതോടെ എസ്എസ്‌കെ ഫണ്ട് ഉള്‍പ്പെടെ മറ്റ് കേന്ദ്രഫണ്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ സിപിഐയുടെ കടുത്ത എതിര്‍പ്പിന് പിന്നാലെ പിഎം ശ്രീ നടപ്പാക്കല്‍ മരവിപ്പിക്കുകയും അതേക്കുറിച്ച് പഠിക്കാന്‍ സബ് കമ്മിറ്റി രൂപവത്കരിക്കുകയുമായിരുന്നു. എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായി ഏകദേശം 319 കോടി രൂപയായിരുന്നു സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്നത്. പിഎം ശ്രീ മരവിപ്പിച്ച തീരുമാനം സര്‍ക്കാര്‍ ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കിലും ഫണ്ട് തല്‍ക്കാലത്തേക്ക് തടഞ്ഞിരിക്കുകയാണെന്നാണ് സംശയം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി