'മിസ്റ്റര്‍ ബല്‍റാം, ഫെയ്‌സ്ബുക്കില്‍ നിന്നും ഇത്തിരി നേരം ഇറങ്ങി നിന്ന് ചരിത്രം പഠിക്കൂ'

പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെടുന്ന എ.കെ.ജിയെക്കുറിച്ച് രാഷട്രീയ എതിരാളികള്‍ പോലും പറയാന്‍ മടിക്കുന്ന വാക്കുകളാണ് വി.ടി ബല്‍റാം നടത്തിയിരിക്കുന്നതെന്ന് ജനതാദള്‍ എസ് പാര്‍ലമെന്ററി
ബോര്‍ഡ്‌ മെമ്പര്‍ വി രാജേഷ് പ്രേം പറഞ്ഞു.

ഇത്തരത്തിലുള്ള പദപ്രയോഗത്തിലൂടെ ബല്‍റാം അവഹേളിച്ചിരിക്കുന്നത് ആത്മാഭിമാനമുള്ള കേരളീയരെക്കൂടിയാണ്. അധസ്ഥിതരായ ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചതിനും നവകേരള നിര്‍മ്മാണത്തിനും എകെജി വഹിച്ച പങ്ക് താങ്കള്‍ക്ക് അറിയാത്തതുകൊണ്ടല്ല ഇത്തരം പ്രസ്താവന നടത്തുന്നത്. അല്ലെങ്കില്‍ ഫെയസ്ബുക്കിനപ്പുറം ചരിത്രം താങ്കള്‍ക്ക് അറിയില്ല. ഇടയ്ക്ക് അതിന്റെ പുറത്തിറങ്ങി വന്ന് ചരിത്രപുസ്തകങ്ങള്‍ വായിക്കുന്നത് താങ്കള്‍ക്ക് ഗുണം ചെയ്യുന്നതായിരിക്കും. ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവും ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയും തമ്മിലുള്ള സൗഹൃദം എന്താണെന്ന് താങ്കള്‍ക്കറിയുമോ? അഴിമാതിക്കാരെ ന്യായീകരിച്ചു വിശ്രമിക്കുന്ന സമയത്തെങ്കിലും അതിനെക്കുറിച്ചൊക്കെ ഒന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് ചോദിച്ചറിയുന്നത് നന്നായിരിക്കും.

ആരുടെ കയ്യടി വാങ്ങാനാണ് താങ്കള്‍ ഇത് ചെയതതത് എന്നറിയില്ല. പക്ഷെ സ്വന്തം നേതാക്കളെ തൃപ്തിപ്പെടുത്താനാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നതെങ്കില്‍ കേരള ജനത അത് അംഗീകരിച്ചെന്നു വരില്ല. മറ്റാരുടെയോ അജണ്ട നടപ്പിലാക്കാനുള്ള പാഴ്ശ്രമമാണ് താങ്കള്‍ നടത്തിയിരിക്കുന്നത്. ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കുക. പാലക്കാട് ജില്ലയിലെ താങ്കളുടെ മുന്‍ഗാമികളോട് അന്വേഷിച്ചാല്‍ മതി എ. കെ.ജി ആരായിരുന്നുവെന്ന്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന