ലോകം ഇന്ത്യയിലൂടെ വളരുന്ന കാലം; പ്രതിഫലിക്കുന്നത് ഇച്ഛാശക്തിയുള്ള ഭരണാധികാരിയുടെ കരുത്ത്: മോദിയെ പുകഴ്ത്തി വി.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസംഗം. ഇന്ത്യയുടെ വികസനകുതിപ്പ് യാദൃശ്ചികമല്ലെന്നുംമോദിയുടെ ഇച്ഛാശക്തിയോടെയുള്ള ഭരണത്തിന്‍റെ പ്രതിഫലനമെന്നും മുരളീധരൻ പറഞ്ഞു.അടിസ്ഥാനസൗകര്യവികസനം, ഉല്‍പാദനമേഖല, മനുഷ്യവിഭവശേഷിയുടെ പ്രയോജനപ്പെടുത്തല്‍ ഈ മൂന്ന് മേഖലകളിലും വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതിവേഗം ഭാരതം വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു.

പാറശാല ഭാരതീയ വിദ്യാപീഠത്തിൽ ബിജെപി സംഘടിപ്പിച്ച പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.നരേന്ദ്രമോദി സർക്കാരിലൂടെ ഭാരതത്തിലുണ്ടായ പരിവർത്തനം എന്ന വിഷയത്തിലായിരുന്നു പ്രസംഗം.

അടിസ്ഥാന സൗകര്യവികസനത്തില്‍ പത്ത് വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം രാജ്യം കണ്ടു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പൂർത്തീകരണവും പുതിയവ ആരംഭിക്കുന്നതും വഴി വലിയ വികസനമുണ്ടായി. പ്രതിദിനം 37 കിലോമീറ്റർ ഹൈവേയുടെ നിർമാണം ഇന്ന് രാജ്യത്ത് നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പ്രതിരോധമേഖലയിലും ഓട്ടോ മൊബൈൽ മേഖലയിലും MSME സെക്ടറിലുമടക്കം ഉത്പാദനരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി. മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ പദ്ധതികൾ രാജ്യം കണ്ടു. ആത്മനിര്‍ഭരതയിലേക്കുള്ള യാത്രയില്‍ ചെറുകിട സംരഭ മേഖല ഇന്ന് സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

നമ്മുടെ രാജ്യം ലോകത്തെ ഹ്യൂമന്‍ റിസോഴ്സസിന്‍റെ തലസ്ഥാനമായി മാറണം എന്ന ആഗ്രഹിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. മനുഷ്യവിഭവശേഷി പല മേഖലകളില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് രാജ്യം കാണുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍