കേരള ബിജെപിയില്‍ അഴിച്ചു പണി; ശോഭാ സുരേന്ദ്രന്‍ നേതൃസ്ഥാനത്തേക്ക്; പിടിവള്ളിയായത് ആലപ്പുഴയിലെ മികച്ച പ്രകടനം

തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ കേരള ബിജെപിയില്‍ അഴിച്ചു പണി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രന്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപിആര്‍എസ്എസ് നേതൃയോഗത്തിലാണ് പുതിയ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശോഭാ സുരേന്ദ്രന്‍ നാലു വര്‍ഷത്തിനു ശേഷമാണ് വീണ്ടും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലേക്ക് തിരികെ എത്തുന്നതെന്നും ശ്രദ്ധേയമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതും വനിതാ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശവും പരിഗണിച്ചാണ് ശോഭ കോര്‍ കമ്മറ്റിയില്‍ തിരിച്ചെത്തിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവരാണ് ബിജെപിയുടെ കോര്‍ കമ്മിറ്റിയിലെ പതിവ് അംഗങ്ങള്‍. ഇവര്‍ക്കു പുറമെയാണു മൂന്നു വൈസ് പ്രസിഡന്റുമാര്‍ കൂടി കോര്‍ കമ്മിറ്റി അംഗങ്ങളാകുന്നത്. സംസ്ഥാനത്തെ ചുമതലയുള്ള പ്രഭാരിയും സഹ പ്രഭാരിമാരും കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ