പാലക്കാട് ഉണ്ണിമുകുന്ദൻ ബിജെപി സ്ഥാനാർത്ഥി?; പ്രാഥമിക പരിശോധനയിൽ വിജയ സാധ്യതയെന്ന് വിലയിരുത്തൽ

പാലക്കാട് ഉണ്ണിമുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയെന്ന് സൂചന. പാർട്ടിയുടെ പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. അതേസമയം ഉണ്ണിമുകുന്ദന് പുറമെ കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. എന്നാൽ ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഏജൻസിയെ, ഓരോ മണ്ഡലത്തിന്‍റെ സ്വഭാവം, വിജയസാധ്യത ആര്‍ക്കൊക്കെ എന്നൊക്കെ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ ഏജൻസിയുടെ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ളത് ഉണ്ണി മുകുന്ദനാണ് എന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ മറ്റ് പ്രമുഖരുടെ പേര് കൂടി റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബിജെപി ഉണ്ണി മുകുന്ദനോട് ഇക്കാര്യത്തിൽ ഔദ്യോഗികമായി സംസാരിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല.

അതേസമയം പാലക്കാട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെ. സുരേന്ദ്രൻ മത്സരിച്ചാൽ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Latest Stories

IND vs NZ: ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലെയിംഗ് ഇലവൻ, തിരിച്ചുവരവിൽ ഞെട്ടിക്കാൻ രണ്ട് യുവതാരങ്ങൾ

തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോര്‍ഡ്; ഈ സീസണില്‍ ശബരിമലയിലെ തന്ത്രി രാജീവര് അല്ല, പ്രതികരിച്ച് വിവാദമുണ്ടാക്കാന്‍ താനില്ലെന്ന് പ്രസിഡന്റ് കെ ജയകുമാര്‍

'ജനനായകന്' തിരിച്ചടി, റിലീസിന് അനുമതി നൽകിയ ഉത്തരവിന് സ്റ്റേ; ചിത്രം പൊങ്കലിന് എത്തില്ല

സ്ത്രീകളുടെ സന്തോഷത്തെയും കൺസെന്റിനെയും കുറിച്ച് നാട്ടുകാർ തല പുകയ്ക്കട്ടെ, ഞാൻ ചിൽ ആണ്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ​ഗീതു മോഹൻദാസ്

WTC 2025-27: 'ഇത് നല്ല വാർത്തയല്ല', ഇന്ത്യയുടെ ഫൈനൽ സാധ്യതകളെക്കുറിച്ച് ആകാശ് ചോപ്ര

ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല, തരുന്ന റോളുകള്‍ ബെസ്റ്റ് ആക്കി കയ്യില്‍ കൊടുക്കുന്നതാണ് രീതി; ബാക്കി എല്ലാം പാര്‍ട്ടി പറയട്ടെ : എം മുകേഷ്

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍; എസ്‌ഐടി ഓഫീസിലെത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ്‌

ഒടുവിൽ 'പരാശക്തി'ക്ക് പ്രദർശനാനുമതി; നാളെ തിയേറ്ററുകളിലെത്തും

'ഇതിലും മികച്ചൊരു തീരുമാനം വേറെയില്ല'; ഇതാണ്ടാ നായകൻ..., ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ഗില്ലിന്റെ ആഹ്വാനം

'ടോക്സിക്' ടീസറിൽ യഷിനൊപ്പമുള്ള നടി ആരെന്നു തിരഞ്ഞു ആരാധകർ; ഒടുവിൽ ആളെ കണ്ടെത്തി..