അനധികൃത ഹാള്‍ മാര്‍ക്ക് മുദ്ര, അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ ജ്വല്ലറികളില്‍ റെയ്ഡ്

അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂ്പ്പിന്റെ വിവിധ ഷോറുമുകളില്‍ ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അധികൃതര്‍ റെയ്ഡ് നടത്തി. അനധികൃതമായി ഹാള്‍ മാര്‍ക്ക്് മുദ്രകള്‍ സ്വര്‍ണ്ണാഭരണങ്ങളില്‍ പതിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ്. അല്‍മുക്താദിര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് മാനുഫാ്ക്ചറിംഗ് ഹോള്‍സെയില്‍ ജ്വല്ലറി കഴിഞ്ഞ ചുരുങ്ങിയ നാളുകളില്‍ ആറിലധികം ജ്വല്ലറികളാണ് സംസ്ഥാനത്താരംഭിച്ചത്.

ഇന്ന് രാവിലെ വിവിധ ഷോറൂമുകളില്‍ തുടങ്ങിയ റെയ്ഡ് വൈകീട്ടും തുടരുകയാണ്. റെയ്ഡിന് ശേഷം മാത്രമേ ഔദ്യോഗികമായി പ്രതികരിക്കാന്‍ കഴിയൂ എന്ന്് ബി ഐ എസ് അധികൃതര്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വന്‍ പരസ്യം നല്‍കിയാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് തങ്ങളുടെ ജ്വല്ലറികള്‍ തുറന്നത്. അതോടൊപ്പം ഹലാല്‍ പലിശ വാഗ്ദാനം നല്‍കിയതോടെ ഇവര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളും പരാതികളുമുണ്ടായി. ഇതിനോടൊപ്പമാണ് ആഭരണങ്ങളില്‍ വ്യാജ ഹാള്‍ മാര്‍ക്ക്് മുദ്ര പതിപ്പിച്ചുവെന്നാരോപണത്തില്‍ റെയ്ഡുണ്ടാകുന്നതും

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി