പന്തീരാങ്കാവ് യു.എ.പി.എ കേസ്; അലനും താഹയും ജയിൽ മോചിതരായി

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ കേസിൽ ജാമ്യം ലഭിച്ച അലനും താഹ ഫസലും ജയിൽമോചിതരായി. വിയ്യൂർ ജയിലിലായിരുന്നു ഇരുവരെയും പാർപ്പിച്ചിരുന്നത്. പത്ത് മാസത്തിനു ശേഷമാണ് ഇരുവരുടെയും ജയിൽ മോചനം. വളരെ കർശനമായ ഉപാധികളോടെ കഴിഞ്ഞ ദിവസമാണ് ഇരുവർക്കും എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. വിയ്യൂർ ജയിലിന് മുമ്പിലുണ്ടായിരുന്ന ബന്ധുക്കൾക്കും കൂട്ടുകാർക്കും ഒപ്പം ഇരുവരും വീട്ടിലേക്ക് മടങ്ങി. എല്ലാവർക്കും നന്ദി, ഒപ്പം നിന്ന മാധ്യമ പ്രവർത്തകർക്കും നന്ദി. പിന്നീട് പ്രതികരിക്കാമെന്നും താഹ മാധ്യമങ്ങളോട് പ്രതികരിച്ചു

മകന് ജയിലിൽ നിന്ന് മോചിതനാവുന്നതിൽ സന്തോഷമുണ്ടെന്ന് അലന്റെ അമ്മ സബിത മഠത്തിൽ പ്രതികരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് നിയന്ത്രണം ഉണ്ട്. മകന്റെ പഠനതിന് ആണ് പ്രാധാന്യം നൽകുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ തിരച്ചിലിനെ തുടർന്ന് ഇരുവരേയും സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27- ന് കുറ്റപത്രവും സമര്‍പ്പിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ