വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമെന്ന് റിപ്പോർട്ട്

സർവ്വീസിൽ നിന്നും വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും മുൻ ഡിജിപി ടോമിൻ തച്ചങ്കരി തന്റെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടോമിൻ ജെ തച്ചങ്കരി ചിഹ്നം ഉപയോഗിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും മറ്റ് ദിവസങ്ങളിൽ ചിഹ്നം ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ല എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

നടന്നത് നിയമലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോട്ടയം എസ്പിയും സ്‌പെഷ്യൽ ബ്രാഞ്ചും ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഗതാഗത നിയമലംഘനം ഉൾപ്പെടെയുളള വകുപ്പുകൾ ഉൾപ്പെടുത്തി ഉടൻ കേസെടുക്കും. ഗുരുതര വകുപ്പുകൾ ചുമത്താതെയായിരിക്കും നടപടി. എസ്പിയുടെ നിർദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസായിരിക്കും കേസെടുക്കുക.

ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു തച്ചങ്കരിയുടെ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് ത്രീസ്റ്റാർ ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ബോർഡ് തുണിവെച്ച് മറച്ച നിലയിലായിരുന്നു. തുണി മാറ്റിയപ്പോഴാണ് നക്ഷത്രങ്ങൾ തെളിഞ്ഞത്.

Latest Stories

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ആയുധം കൊണ്ടുള്ള ആക്രമണം നടന്നെന്ന് പറഞ്ഞിട്ടില്ല; സമരത്തിൽ എന്തുകൊണ്ട് കെഎസ്‌യു പെൺകുട്ടികളെ പങ്കെടുപ്പിച്ചില്ല?: വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു; ഇന്നലെ മാത്രം കടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള തിരിച്ചുവരവ്; ഋതുരാജിന്റെ ടെസ്റ്റ് പ്രകടനത്തിൽ വൻ ആരാധകരോഷം

ഞങ്ങൾ തോൽക്കുമെന്ന് ഉറപ്പിച്ചു, പക്ഷെ തോൽക്കാൻ റിങ്കു തയ്യാറല്ലായിരുന്നു: അജിൻക്യ രഹാനെ

'നീയൊക്കെ കുറച്ച് ഉത്തരവാദിത്തം കാണിക്കണം, വിജയിക്കണമെന്നുള്ള ചിന്തയാണ് ആദ്യം വേണ്ടത്'; ലക്‌നൗ താരങ്ങളോട് കയർത്ത് ഋഷഭ് പന്ത്

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്