ഓൺലൈൻ പെൺവാണിഭം; പോലീസ് കസ്റ്റഡിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യക്ക് ശ്രമിച്ചു

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ലോക്കപ്പില്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുല്ലേപടിയിലുള്ള ഐശ്വര്യ റീജന്‍സി ഹോട്ടലില്‍ നിന്നാണ് ഇന്നലെ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്.

അറസ്‌ററിലായവരില്‍ ഹോട്ടല്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്ത്രീകളും നാലു ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പെട്ടിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന “സായ” എന്ന രതീഷ്‌ ആണ് കൈ ഞരമ്പ്‌ മുറിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ലോക്കപ്പിനുള്ളിൽ ആത്മഹത്യാ ശ്രമം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളം സെന്‍ട്രല്‍ പൊലീസ് അവരെ രാത്രി തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി വേണ്ട ചികിത്സ നല്‍കി എന്നും അറിയിച്ചു. സായ്ക്കുമേല്‍ ആത്മഹത്യാ കുറ്റംചുമത്തി കേസ് എടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. ‘കേസിന്‍റെ വിശദാംശങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ചിനു കൈമാറി’ എന്നാണ് അറിയിച്ചത്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ