ഇന്ന് ഷഹനയുടെ ജന്മദിനം, അവള്‍ ആത്മഹത്യ ചെയ്യില്ല; മോഡലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട് നടിയും മോഡലുമായ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്ന് ഷഹനയുടെ ജന്മദിനാമാണെന്നും അവള്‍ ആത്മഹത്യ ചെയ്യില്ല. മരണം കൊലപാതകമാണെന്നും ഷഹനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഷഹനയ്ക്കും ഭര്‍ത്താവ് സജാദിനുമിടെയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും കുടുംബം പറയുന്നു.

തുടര്‍ന്ന് തിരിച്ചുവിളിക്കുമ്പോള്‍ സജാദ് കൂടെയുള്ളപ്പോള്‍ ഷഹനഫോണെടുക്കില്ലെന്നും അയാള്‍ പുറത്ത് പോകുമ്പോഴാണ് വിവരങ്ങള്‍ അറിയിക്കാറുള്ളത്. ഷഹനയ്ക്ക് വീട്ടില്‍ വരണമെന്നുണ്ടായരുന്നു എന്നാല്‍ അതിനു സാധിച്ചിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.

കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഷഹനയെ ഇന്നലെ രാത്രിയാണ് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസായിരുന്നു.വാടക വീട്ടിലെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണമായതിനാല്‍ ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ ബസാറില്‍ വീട് വാടകയ്‌ക്കെടുത്താണ് ഷഹനയും സജാദും താമസിച്ചിരുന്നത്.

Latest Stories

' ആ ഇന്ത്യൻ താരമാണ് ഞങ്ങളുടെ തലവേദന, അവനെ പുറത്താക്കിയില്ലെങ്കിൽ....'; തുറന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കൻ നായകൻ

സഞ്ജുവിന് ഞങ്ങൾ കുറെ അവസരം കൊടുത്തതാണ്, അതുകൊണ്ട് ഓപണിംഗിൽ ഇനി കളിപ്പിക്കാനാകില്ല: സൂര്യകുമാർ യാദവ്

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, വിധിയെഴുതുന്നത് 7 ജില്ലകൾ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി