പാലാരിവട്ടം പാലം അഴിമതിക്കേസ്; ടി.ഒ സൂരജ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും ജാമ്യം

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം.കേസിലെ നാലാം പ്രതിയാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറി കൂടിയായ സൂരജ്. കേസിലെ ഒന്നാം പ്രതി കരാർ കമ്പനി എം.ഡി സുമീത് ഗോയൽ ,രണ്ടാം പ്രതി കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ എന്നിവരാണ് മറ്റ് പ്രതികള്‍.

അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമെന്ന് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. പാലത്തിന്‍റെ ഗര്‍ഡറില്‍ 2183 വിള്ളലുകളുണ്ട്. ഇതില്‍ 99 എണ്ണവും മൂന്ന് മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണ്. ഇവ അതീവഗുരുതരമാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലത്തിന്‍റെ പിയര്‍ കാപ്പില്‍ 83 വിള്ളലുകളുണ്ട്. ഇതിലെ അഞ്ച് വിള്ളലുകളും മൂന്ന് മില്ലിമീറ്ററില്‍ കൂടുതലുള്ളതാണ്. 66 സെന്‍റിമീറ്ററില്‍ കൂടുതലുള്ള വളവുകള്‍ ഗര്‍ഡറിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറി.

പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നാണ് വിദഗ്‍ധ സമിതി റിപ്പോര്‍ട്ടില്‍ പറയുനന്ത്. പിഡബ്ള്യുഡി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എ‍ഞ്ചിനീയര്‍ സജിലി,തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറും സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് വിദഗ്‍ധനുമായ പി പി ശിവന്‍ എന്നിവരടക്കമുള്ള സമിതി നടത്തിയ പരിശോധനയിലാണ് പാലത്തിന്‍റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം