തുഷാര കൊലക്കേസ്; പട്ടിണിക്കൊലയിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലം പൂയപ്പള്ളിയിൽ ഭാര്യയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിക്കുമാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊല്ലം അഡീഷണൽ സെക്ഷൻ കോടതിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരാന്നെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും ആണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. ശാസ്ത്രീയമായ തെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് കോടതി വിധിക്കുന്നതിൽ നിർണായകമായത്.

2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാരയുടെ മരണം. സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. തുഷാരയുടെ മരണ വാർത്ത അറിഞ്ഞ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമേ ഉണ്ടായിരുന്നൊള്ളൂ.

പോസ്റ്റ്മോർട്ടത്തിൽ ക്രൂര കൊലപാതകം ചുരുളഴിഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. 2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിൻ്റെയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാൻ പ്രതികൾ സമ്മതിച്ചിരുന്നില്ല.

തുഷാരയ്ക്ക് 2 പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. തുഷാര കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കിയിരുന്നു. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അധ്യാപികയോട് അമ്മ കിടപ്പ് രോഗിയാണെന്ന് പ്രതികൾ പറഞ്ഞു. മാത്രമല്ല അമ്മയുടെ പേര് ഭർതൃ മാതാവിന്റെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു. തുഷാരയുടെ മരണത്തിന് പിന്നാലെയാണ് അവർ അനുഭവിച്ച കൊടും ക്രൂരതകൾ പുറം ലോകം അറിഞ്ഞത്.

Latest Stories

ഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് അന്ന് തമാശ പറഞ്ഞു, ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം: വേടന്‍

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം, ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും

ബലാത്സംഗശ്രമം എന്ന് വരെ എനിക്കെതിരെ പരാതിയുണ്ട്.. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നല്‍കി: കൃഷ്ണകുമാര്‍

ഇ എസ് ബിജിമോൾക്ക് വിലക്കേർപ്പെടുത്തി സിപിഐ; ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് നിർദേശം

1.30 ലക്ഷം രൂപ അപര്യാപ്തം; പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ നശിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബേബി; കാശ്മീരില്‍ സിപിഎം സംഘം

'കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ല'; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഒന്നും കണ്ടിട്ടില്ലെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ല, കേസുകള്‍ അവസാനിപ്പിക്കുന്നു

ദിയക്കും കൃഷ്ണകുമാറിനും ആശ്വാസം, നിര്‍ണ്ണായകമായി ബാങ്ക് ഇടപാടുകളും സിസിടിവി ദൃശ്യങ്ങളും, ജീവനക്കാരികളുടെ പരാതിയില്‍ കഴമ്പില്ല

അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; കേരളത്തിന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്