പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യനാമണ്‍ പയ്യാനമണ്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ വെട്ടേറ്റ നിലയിലാണ് കണ്ടെത്തിയത്. അടുത്ത മുറിയില്‍ ആയിരുന്നു സോണിയുടെ മൃതദേഹം.

കഴിഞ്ഞ മൂന്ന് ദിവസമായി സോണിയേയും കുടുംബത്തെയും കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് ഒരു ബന്ധു വീട്ടില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഷാദ രോഗത്തെ തുടര്‍ന്ന് സോണി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു എന്നും വിവരമുണ്ട്.

വെള്ളിയാഴ്ച ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന സോണി അടുത്തിയെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. സോണി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തിടെ കോവിഡ് ബാധിച്ച് സോണിയുടെ പിതാവും മരിച്ചിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു