സി.പി.ഐയ്ക്ക് എതിരെയുള്ള ചിന്ത വാരികയിലെ ലേഖനം തെറ്റ്; വിവാദം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കോടിയേരി

ചിന്ത – നവയുഗം പ്രസിദ്ധീകരണങ്ങളിലൂടെയുള്ള വിവാദങ്ങള്‍ അനവസരത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐയക്ക് എതിരെ ചിന്ത വാരികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണ്. സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം വിവാദങ്ങള്‍ തുടരാന്‍ താത്പര്യമില്ല. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ചിന്തയ്ക്ക് നിര്‍ദ്ദേശം നല്‍കി. സിപിഐയുടെ നവയുഗം വാരികയിലും ചില കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ഇടപെടല്‍ ഉണ്ടാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പഴയ കാര്യങ്ങള്‍ പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട സമയമല്ലിത്. അങ്ങനെ പറയാനാണെങ്കില്‍ രണ്ട് കൂട്ടര്‍ക്കുമുണ്ട്. പക്ഷേ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സിപിഐ, സ്വന്തം സഖാക്കളെ ജയിലില്‍ അടച്ചവര്‍ സന്ദര്‍ഭം കിട്ടിയളൊക്കെ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് ഒപ്പം അധികാരം പങ്കിട്ടിരുന്നുവെന്നും ചിന്തയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഇഎംഎസ് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകനാണെന്ന് ആരോപിച്ചാണ് നവയുഗം രംഗത്തെത്തിയത്. ‘കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍’ എന്ന പുതിയ ലേഖനത്തിലൂടെയായിരുന്നു ആരോപണം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ