'ആഗോള അയ്യപ്പ സംഗമം നടത്തിയവർ മണ്ഡലകാലം മനഃപൂർവ്വം വികലമാക്കുന്നു, സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്'; വിമർശിച്ച് വി ഡി സതീശൻ

ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടതെന്ന് വി ഡി സതീശൻ ചോദിച്ചു. ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ വി ഡി സതീശൻ യുഡിഎഫിന്റെ കാലത്ത് ഉമ്മൻ‌ചാണ്ടി പമ്പയിൽ പോയി ഇരുന്നിട്ടാണ് എല്ലാ കോർഡിനേഷനും നടത്തിയിരുന്നതെന്നും പറഞ്ഞു.

ഈ മാസം 17 ആണ് വൃശ്ചികം 1. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പത്താം തീയതിയാണ്. സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്. യുഡിഎഫിന്റെ കാലത്ത് ഉമ്മൻ‌ചാണ്ടി പമ്പയിൽ പോയി ഇരുന്നിട്ടാണ് എല്ലാ കോർഡിനേഷനും നടത്തിയിരുന്നത്. എന്നാൽ ഇവിടെ ആരും ഒരു ചുക്കും ചെയ്തില്ല എന്നും വി ഡി സതീശൻ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം നടത്തിയവർ ഇത്തവണത്തെ മണ്ഡലകാലം മനഃപൂർവ്വം വികലമാക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നാണ് നിലവിലെ ദേവസ്വം പ്രസിഡണ്ട് കെ ജയകുമാർ പറഞ്ഞത്. ഇന്നലെ എല്ലാവരും അവിടെ മുൾമുനയിലാണ് നിന്നത്. ഏത് അപകടത്തിനും അവിടെ സാധ്യതയുണ്ടായിരുന്നു. പത്തും പതിനഞ്ചും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വലിയ ക്യൂവാണ് അവിടെ ഉണ്ടായിരുന്നത്. ക്യൂ നിയന്ത്രിക്കാൻ ആളുകളോ കുടിക്കാനായി കുടിവെള്ളമോ ഉണ്ടായിരുന്നില്ല എന്നും വി ഡി സതീശൻ പറഞ്ഞു.

Latest Stories

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം