ആഡംബര വാഹനം വാങ്ങുന്നത് ചുരുക്കും; ആവശ്യമെങ്കിൽ വാടകയ്‌ക്കെടുക്കും, ബജറ്റ് ചുരുക്കലുമായി തോമസ് ഐസക്ക്

ഇത്തവണ സംസ്ഥാന ബജറ്റില്‍ ചെലവു ചുരുക്കല്‍ നടപടികളുണ്ടാകുമെന്നു സൂചന നല്‍കി ധനമന്ത്രി തോമസ് ഐസക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. അതു കൊണ്ട് ഇനി വിവിധ വകുപ്പകളിലേക്ക് ആഡംബര വാഹനം വാങ്ങുന്നതിനു സര്‍ക്കാര്‍ തടയിടും. ഇതിനു പുറമെ മന്ത്രിമാരുടെ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഔദ്യേഗിക ഫോണ്‍ കണക്ഷനുകള്‍ നിരക്കുകുറഞ്ഞ പുതിയ പാക്കേജുകളിലേക്കു മാറ്റുന്നതിനുള്ള ആലോചനയും നടക്കുന്നുണ്ട്. കാലഹരണപ്പെട്ട തസ്തികകള്‍ അവസാനിപ്പിക്കുന്ന സുപ്രധാന തീരുമാനം ബജറ്റിലുണ്ടാമെന്നു ധനമന്ത്രി സൂചിപ്പിച്ചു.

നിയന്ത്രണമില്ലാതെ പല വകുപ്പുകളും ആഡംബര വാഹനങ്ങള്‍ വാങ്ങുന്നുണ്ട്. ഇതിനു കടിഞ്ഞാണിടുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. ഇതിലൂടെ സര്‍ക്കാര്‍ എത്ര തുകയുടെ ലാഭം നേടിയെന്നതല്ല പ്രധാനം മറിച്ച് ഈ തീരുമാനം വഴി നല്‍കുന്ന സന്ദേശമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഒരു മണിക്കൂര്‍ മാത്രമായിരിക്കും ഇത്തവണ ബജറ്റ് പ്രസംഗം. നിലവില്‍ കാലഹരണപ്പെട്ട തസ്തികകളുടെ കണക്കെടുപ്പു നടക്കുകയാണ്. ഇവ അവസാനിപ്പിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ബജറ്റ് തയാറാക്കാനാകുന്നതായി വിഴിഞ്ഞം ഗസ്റ്റ് ഹൗസിലേക്കു താമസം മാറിയിരിക്കുകയാണ് തോമസ് ഐസക്ക്.

Latest Stories

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം