'ഇപ്പോഴാണ് അച്യുതാനന്ദന്‍റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാവുന്നത്'; പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുന്നു: രമേശ് ചെന്നിത്തല

പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാ​ട് ബ്രൂ​വ​റി പ്ലാ​ന്‍റിനെ വിമർശിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സർക്കാർ കർഷകരോടും സാധാരണക്കാരോടും ചെയ്യുന്ന ക്രൂരതയാണിതെന്നും രമേശ്‌ചെന്നിത്തല പറഞ്ഞു.

ഇൻവെസ്റ്റ് മെന്‍റിന്‍റെ പേരിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് വളരെ തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴാണ് അച്യുതാനന്ദന്‍റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാവുന്നത്. കൊക്കക്കോളയ്ക്കെതിരെ സമരം നടത്തിയ അച്യുതാനന്ദൻ എടുത്ത നിലപാടുകളെ ജനമിപ്പോൾ ഓർക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കുടിവെള്ളത്തിനുവേണ്ടി പ്രയാസപ്പെടുന്ന ജനമാണ് അവിടെയുള്ളത്. അവർക്കു മുന്നിലാണ് എല്ലാവിധത്തിലുമുള്ള മദ്യ നിർമാണം ആരംഭിക്കുന്നതാനായി സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അത് വലിയ തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം നേതൃമാറ്റം വേണോ വേണ്ടയോ എന്നത് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിവിടെ തീരുമാനിക്കുകയോ ചർച്ചചെയ്യുകയോ വേണ്ട വിഷയമല്ല. തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ പോകുന്ന സന്ദർഭമാണ്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കണം. പാർട്ടിയിൽ സമ്പൂർണമായ ഐക്യം ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍