'എനിക്ക് ഇത് പുതിയ അറിവല്ല, പ്രഖ്യാപനം താൻ പ്രതീക്ഷിച്ചിരുന്നു'; സണ്ണി ജോസഫിനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കെ സുധാകരൻ

കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് മുൻ അധ്യക്ഷൻ കെ സുധാകരൻ. പ്രഖ്യാപനം താൻ പ്രതീക്ഷിച്ചിരുന്നുവെന്നും തനിക്ക് ഇത് പുതിയ അറിവല്ലെന്നും കെ സുധാകരൻ പറഞ്ഞു. പുതിയ അധ്യക്ഷനായി സണ്ണി ജോസഫിനെ തീരുമാനിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

കണ്ണൂർ ഡിസിസി ഓഫീസിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്കുള്ള പരിഗണനയുടെ ഭാഗമായാണ് സണ്ണി ജോസഫിന്റെ നിയമനമെന്നും അമൂല്യമായ സംഭാവന ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം സ്ഥാനത്ത് നിന്നും തന്നെ മാറ്റാനാവില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

പ്രഖ്യാപനം താൻ പ്രതീക്ഷിച്ചിരുന്നു. തനിക്ക് ഇത് പുതിയ അറിവല്ല. ആര് എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സണ്ണി ജോസഫിനെ തീരുമാനിച്ചതിൽ വളരെ സന്തോഷമുണ്ട്. തന്നെ മാറ്റാനാവില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഞാൻ വിവരക്കേട് പറയുന്ന ആളല്ല. പാർട്ടി തരുന്ന സ്ഥാനം ഏതായാലും എടുക്കുക, തരാത്തത് വിടുക. നാല് വർഷമായില്ലേ ഞാൻ ഇരിക്കുന്നു. മടുപ്പ് വരില്ലേ. അതുകൊണ്ടാണ് പുതിയ പ്രസിഡന്റിനെ കൊണ്ടു വരേണ്ട സാഹചര്യം എന്നും കെ സുധാകരൻ വ്യക്തമാക്കി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ