ഡി.വൈ.എഫ്‌.ഐക്ക് സത്രീധനം കിട്ടിയതാണോ തിരുവനന്തപുരം; സി.പി.എം രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: വി.ഡി സതീശന്‍

സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രക്തസാക്ഷികളെയുണ്ടാക്കി സമരം തിരിച്ചുവിടാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും കന്റോണ്‍മെന്റ് വസതിയിലേക്ക് അതിക്രമിച്ച് കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമണം നടത്തുകയാണ്. തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറി. ഡിവൈഎഫ്ഐക്ക് സ്ത്രീധനം കിട്ടിയതാണോ തിരുവനന്തപുരം എന്നും വി ഡി സതീശന്‍ ചോദിച്ചു. ഇതെല്ലാം സര്‍ക്കാരിന്റെ അറിവോടെയാണ് നടക്കുന്നത്. അവരുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. കെപിസിസി ഓഫീസിലേക്കുള്ള അതിക്രമം പ്രതിരോധിക്കും. വിമാനത്തിലെ പ്രതിഷേധത്തെ കുറിച്ച് കെപിസിസി നേതൃത്വത്തിനോ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനോ അറിയില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വധശ്രമം ഉണ്ടായി എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാനെ കൊണ്ട് കൊടുത്ത പരാതി വ്യാജമാണെന്നും സതീശന്‍ പറഞ്ഞു. ജയരാജനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. സിപിഎമ്മും ഗുണ്ടകളുെ ചേര്‍ന്ന് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ജയരാജന് എതിരെ നടപടിയെടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമാനത്തിലെ പ്രതിഷേധം അനാവശ്യമായിരുന്നെന്നും അത് നേതൃത്വത്തിന്റെ അറിവോടെയല്ല നടന്നതെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചിരുന്നു. പ്രതിഷേധത്തെ ന്യായീകരിക്കില്ലെന്നും എന്നാല്‍ പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി