രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ മൊഴിയെടുത്തതിൻ്റെ വീഡിയോ കോടതിയിൽ ഹാജരാക്കി, ജാമ്യാപേക്ഷയിൽ വിധി നാളെ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ നിർണായകനീക്കവുമായി പ്രോസിക്യൂഷൻ. ഇന്ന് രാഹുലിൻ്റെ ജാമ്യഹർജിയിൽ നടന്ന വാദത്തിനിടെ അതിജീവിതയുടെ മൊഴിയെടുത്തതിൻ്റെ വീഡിയോ, സിഡിയിലാക്കി കോടതിയിൽ സമർപ്പിച്ചു. ഐടി ആക്ട് പ്രകാരമുള്ള സർട്ടിഫിക്കറ്റ് സഹിതമായിരുന്നു തിരുവല്ല മജിസ്ട്രേട്ട് കോടതിയിൽ പ്രോസിക്യൂഷൻ ഇത് ഹാജരാക്കിയത്.

അതിനിടെ ഓൺലൈൻ ആയി രഹസ്യമൊഴി രേഖപ്പെടുത്താൻ അതിജീവിത തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. വിദേശത്ത് ആയതിനാൽ ഓൺലൈൻ ആയി രഹസ്യമൊഴി എടുക്കണമെന്നാണ് അപേക്ഷ. അതേസമയം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്നും പ്രതിഭാഗം വാദിച്ചു.

രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. രാഹുല്‍ നിരന്തരമായി കുറ്റം ചെയ്യുന്ന ആളാണെന്നും നിരന്തര പരാതികള്‍ ഇയാള്‍ക്കെതിരില്‍ ഉയര്‍ന്നുവന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.എന്നാല്‍, എല്ലാം പരസ്പര സമ്മതത്തോടെയാണ് ചെയ്തതെന്നും ജാമ്യം കിട്ടിയാല്‍ പ്രതി മുങ്ങില്ലെന്നും ഉത്തരവാദിത്തമുള്ള ജനപ്രതിയാണെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ജാമ്യാപേക്ഷയിൽ കോടതി നാളെ വിധിപറയും.

Latest Stories

'നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തെടുക്കുകയാണ്, തളർന്നു'; അജു വർഗീസിനെ ട്രോളി ഭാര്യ അഗസ്‌റ്റീന

IND vs NZ: ആ അവസരം ഇന്ത്യയ്ക്ക് ഇപ്പോൾ നഷ്ടമായി, ഇനി ആ റിസ്‌ക് എടുക്കാൻ ടീമിന് കഴിയില്ല: സുനിൽ ​ഗവാസ്കർ

വയനാടിന് കൈത്താങ്ങായി ഈസ്റ്റേണ്‍; അംഗനവാടികള്‍ ഇനി 'സ്മാര്‍ട്ടാകും'

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

'മുന്നണിമാറ്റം അജണ്ടയിലെ ഇല്ല, അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം'; വീണ്ടും നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

"കരിയറിൽ രോഹിത്തിന്റെ ഏഴയലത്ത് പോലും വരില്ല, എന്നിട്ടാണോ ഈ വിമർശനം"; ഇന്ത്യൻ പരിശീലകനെതിരെ മനോജ് തിവാരി

'തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല ഞാൻ പുറത്ത് വിട്ടത്, പേടിച്ചിട്ടുമില്ല... പിന്നോട്ടുമില്ല'; കേസ് വന്നത് കൊണ്ട് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫെന്നി നൈനാൻ

മലപ്പുറത്തെ 14കാരിയുടെ കൊലപാതകം, കുറ്റം സമ്മതിച്ച് പതിനാറുകാരൻ; കഴുത്ത് ഞെരിച്ച് കൊലപാതകം, ബലാത്സംഗം നടന്നതായും മൊഴി

മലപ്പുറത്ത് നിന്നും കാണാതായ 14കാരി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ

IND vs NZ: "ടീമിലെ പ്രധാന ബോളർ, പക്ഷേ ഇപ്പോഴും തന്റെ സ്ഥാനത്തിനായി അവന് പോരാടേണ്ടി വരുന്നു"; യുവതാരത്തിനായി വാദിച്ച് അശ്വിൻ