അടിച്ചുമാറ്റിയ ഓട്ടോയുമായി മോഷ്ടാവിന്റെ ഓട്ടം; ചാടി രക്ഷപ്പെട്ട് അമ്മയും മകളും

കടവന്ത്രയില്‍നിന്ന് മോഷ്ടിച്ച ഓട്ടോയുമായി മട്ടാഞ്ചേരിയില്‍ കറങ്ങിയ ആളെ പിന്നീട് പൊലീസ് പിടികൂടി. മട്ടാഞ്ചേരി മാളിയേക്കല്‍ പറമ്പില്‍ ഷിഹാബാണ് (25) പിടിയിലായത്. മോഷ്ടിച്ചതാണെന്ന് അറിയാതെ ഈ ഓട്ടോയില്‍ കയറിയ അമ്മയും മകളും ഷിഹാബ് അപകടകരമായി വാഹനം ഓടിച്ചതിനെ പിന്നാലെ ഓട്ടോയില്‍നിന്ന് ചാടി രക്ഷപ്പെട്ടു.

മട്ടാഞ്ചേരി സ്വദേശിനി നൂര്‍ജഹാനും മകള്‍ സാല്‍വയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി മരക്കടവില്‍നിന്നാണ് ഇവര്‍ ഷിഹാബ് മോഷ്ടിച്ചു കൊണ്ടിവന്ന ഓട്ടോയില്‍ കയറുന്നത്. എന്നാല്‍, എവിടെയാണ് പോകേണ്ടതെന്ന് ചോദിക്കാതെ ഷിഹാബ് വണ്ടി വിട്ടു. ഓട്ടോയെ പൊലീസ് പിന്തുടരുന്നുണ്ടായിരുന്നു.

ഓട്ടോ അതിവേഗത്തിലോടിച്ച ഷിബാബ് ഇടയ്ക്ക് ചില വാഹനങ്ങളില്‍ തട്ടി. എന്നിട്ടും വണ്ടി നിര്‍ത്തിയില്ല. പിന്നെ ഇടറോഡിലേക്ക് ഓടിച്ചു കയറ്റി. അപ്പോള്‍ പിന്നെ അമ്മയും മകളും വാഹനത്തില്‍ നിന്ന് ചാടിരക്ഷപ്പെടുകയായിരുന്നു. ചാട്ടത്തില്‍ നൂര്‍ജഹാന്റെ തലയ്ക്ക് പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരി പൊലീസാണ് മോഷ്ടാവിനെ പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയാണ് ഷിഹാബെന്ന്് പൊലീസ് പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ