കേരളത്തിൽ നേതൃമാറ്റം ഉണ്ടാകും, പ്രവര്‍ത്തിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹം'; കെ മുരളീധരന്‍

കേരളത്തിലും നേതൃമാറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രവര്‍ത്തിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ കെ മുരളീധരന്‍ ഡിസിസിക്ക് കൂടുതല്‍ ചുമതല നല്‍കണമെന്നും പറഞ്ഞു.

കേരളത്തിലും നേതൃമാറ്റം ഉണ്ടാകും. നിലവില്‍ തീരുമാനമായിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ ദ്രോഹിക്കുന്നതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20,000ത്തിലധികം വോട്ടിന് ജയിക്കുമെന്നും സ്ഥാനാര്‍ത്ഥി മലപ്പുറം ജില്ലയില്‍ നിന്ന് തന്നെ ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പി വി അന്‍വറിന്റെ പിന്തുണ യുഡിഎഫിനാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.

അതേസമയം മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശനും കെ സുരേന്ദ്രനും അഭിപ്രായ പ്രകടനം നടത്തിയതിലും കെ മുരളീധരന്‍ പ്രതികരിച്ചു. ഉത്തരേന്ത്യയിലെ പോലെ പ്രശ്‌നം കേരളത്തില്‍ ഇല്ലെന്നും എ കെ ആന്റണിയെ മുസ്‌ലിം ലീഗ് വിജയിപ്പിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ